Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാരാഷ്ട്രയിലെ ഗോന്ദിയയിലുണ്ടായ ബസ് അപകടത്തിൽ നിരവധിപേർക്ക് ജീവഹാനിയുണ്ടായ സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


മഹാരാഷ്ട്രയിലെ ഗോന്ദിയയിലുണ്ടായ ബസ് അപകടത്തിൽ നിരവധിപേർക്ക് ജീവഹാനിയുണ്ടായ സംഭവത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അനുശോചനം രേഖപ്പെടുത്തി.    മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽനിന്ന്- 2 ലക്ഷം രൂപയും  പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

 പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ  എക്‌സ് പോസ്റ്റ്‌ :

 “മഹാരാഷ്ട്രയിലെ ഗോന്ദിയയിലുണ്ടായ ബസ് അപകടത്തിലുണ്ടായ ജീവഹാനിയിൽ ദുഃഖം രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായവരോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ.   ദുരിതബാധിതരെ,പ്രാദേശിക ഭരണസംവിധാനം സഹായിക്കുന്നുണ്ട്.

മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക്  പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം  രൂപയും  പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും: പ്രധാനമന്ത്രി @narendramodi”

 

 

 

***

SK