Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാത്മാ ഫൂലെയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി


ഇന്ന് മഹാത്മാ ഫൂലെയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അദ്ദേഹത്തെ മനുഷ്യരാശിയുടെ യഥാർത്ഥ സേവകനായി വാഴ്ത്തി.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“ മനുഷ്യരാശിയുടെ യഥാർത്ഥ സേവകനായ മഹാത്മാ ഫൂലെയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ പ്രണാമം അർപ്പിക്കുന്നു.  സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരുടെയും അവശത അനുഭവിക്കുന്നവരുടെയും ക്ഷേമത്തിനായി അദ്ദേഹം തൻ്റെ ജീവിതം സമർപ്പിച്ചു. രാജ്യത്തിന് അദ്ദേഹം നൽകിയ അമൂല്യമായ സംഭാവനകൾ എല്ലാ തലമുറകളെയും പ്രചോദിപ്പിക്കുന്നത് തുടരും.”

***

SK