Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാത്മാഗാന്ധിയുടെ ജയന്തി ദിനത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി


ഗാന്ധി ജയന്തിയുടെ സവിശേഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാത്മാഗാന്ധിക്കു ശ്രദ്ധാഞ്ജലിയർപ്പിച്ചു.

സമൂഹമാധ്യമമായ ‘എക്സി’ൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ഗാന്ധി ജയന്തിയുടെ സവിശേഷ വേളയിൽ ഞാൻ മഹാത്മാഗാന്ധിക്കു പ്രണാമം അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കാലാതീതമായ ഉപദേശങ്ങൾ നമ്മുടെ പാതയെ ദീപ്തമാക്കുന്നു. മഹാത്മാഗാന്ധിയുടെ ആഗോളതലത്തിലുള്ള സ്വാധീനം, ഐക്യത്തിന്റെയും അനുകമ്പയുടെയും മനോഭാവം വർധിപ്പിക്കാൻ മനുഷ്യരാശിയെയാകെ പ്രേരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് എല്ലായ്പോഴും പ്രവർത്തിക്കാം. എല്ലായിടത്തും ഐക്യവും അനുകമ്പയും വളർത്തി, അദ്ദേഹം സ്വപ്നം കണ്ട മാറ്റത്തിന്റെ ഹേതുവാകാൻ അദ്ദേഹത്തിന്റെ ചിന്തകൾ ഓരോ യുവാവിനെയും പ്രാപ്തമാക്കട്ടെ.”

 

NS