Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാകാളി നദിക്ക് കുറുകെ ധാർചുലയിൽ പാലം നിർമ്മിക്കുന്നതിന് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


മഹാകാളി നദിക്ക് കുറുകെ ധാർചുലയിൽ പാലം നിർമ്മിക്കുന്നതിന് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം    അംഗീകാരം  നൽകി. 

ധാരണാപത്രം ഒപ്പിടുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ മെച്ചപ്പെടും.

പശ്ചാത്തലം:

ഒരു തുറന്ന അതിർത്തിയുള്ള  അടുത്ത അയൽക്കാർ എന്ന നിലയിൽ, ഇന്ത്യയ്ക്കും  നേപ്പാളിനുമിടയിൽ  സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും , ബന്ധുത്വത്തിന്റെയും സംസ്‌കാരത്തിന്റെയും ജനങ്ങൾ തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ  സവിശേഷ ബന്ധമാണ് . ഇന്ത്യയും നേപ്പാളും സാർക്ക്, ബിംസ്‌റ്റെക്  തുടങ്ങിയ  വ്യത്യസ്‌ത പ്രാദേശിക ഫോറങ്ങളിലും,  ആഗോള വേദികളിലും  ഒരുമിച്ച് പ്രവർത്തിക്കുന്നു.