Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മലേഷ്യ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഡാറ്റോ സെരി ഡോ. അഹമ്മദ് സാഹിദ് ഹമീദി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

മലേഷ്യ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഡാറ്റോ സെരി ഡോ. അഹമ്മദ് സാഹിദ് ഹമീദി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


മലേഷ്യ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഡാറ്റോ സെരി ഡോ. അഹമ്മദ് സാഹിദ് ഹമീദി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

കഴിഞ്ഞ വര്‍ഷം ആസിയാന്‍ ഉള്‍പ്പെടെയുള്ള ഉച്ചകോടികള്‍ക്കും ഉഭയകക്ഷി സന്ദര്‍ശനത്തിനുമായി മലേഷ്യ സന്ദര്‍ശിച്ച കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു.

ഉഭയകക്ഷിബന്ധത്തിന്റെ ഇപ്പോഴുള്ള അവസ്ഥയെക്കുറിച്ചും വിശേഷിച്ച് തീവ്രവാദത്തെ നേരിടല്‍, സൈബര്‍ സുരക്ഷ, രാജ്യാന്തര കുറ്റങ്ങള്‍ എന്നിവയെക്കുറിച്ചും ഡോ. അഹമ്മദ് സാഹിദ് ഹമീദി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

ഇന്ത്യ സന്ദര്‍ശിക്കാന്‍ നേരത്തെ മലേഷ്യന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്ന കാര്യം പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.