Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ പരിണിതഫലങ്ങളുടെ പട്ടിക

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ പരിണിതഫലങ്ങളുടെ പട്ടിക


 

പരിണിതഫലങ്ങൾ

1.

തൊഴിലാളികളുടെ നിയമനം, തൊഴിൽ, പ്രവാസികളുടെ പുനരധിവാസം എന്നിവ സംബന്ധിച്ച് ഇന്ത്യ-മലേഷ്യ ഗവണ്മെന്റുകൾ തമ്മിലുള്ള ധാരണാപത്രം

ഡോ. എസ് ജയ്‌ശങ്കർ, വിദേശകാര്യമന്ത്രി

സ്റ്റീവൻ സിം ചീ കിയോങ്, മാനവവിഭവശേഷി മന്ത്രി, മലേഷ്യ

2

ആയുർവേദ മേഖലയിലെയും മറ്റു പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിലെയും സഹകരണത്തിന് മലേഷ്യ ഗവണ്മെന്റും ഇന്ത്യയും തമ്മിലുള്ള ധാരണാപത്രം

ഡോ. എസ് ജയ്‌ശങ്കർ, വിദേശകാര്യമന്ത്രി

ഹാജി മുഹമ്മദ് ഹാജി ഹസൻ, വിദേശകാര്യമന്ത്രി, മലേഷ്യ

3.

ഡിജിറ്റൽ സാങ്കേതികവിദ്യ മേഖലയിലെ സഹകരണം സംബന്ധിച്ച് മലേഷ്യ ഗവണ്മെന്റും ഇന്ത്യയും തമ്മിലുള്ള ധാരണാപത്രം

ഡോ. എസ് ജയ്‌ശങ്കർ, വിദേശകാര്യമന്ത്രി

ഗോബിന്ദ് സിങ് ദിയോ, ഡിജിറ്റൽ മന്ത്രി, മലേഷ്യ

4.

സംസ്കാരം, കല, പൈതൃകം എന്നീ മേഖലകളിൽ ഇന്ത്യയും മലേഷ്യ ഗവണ്മെന്റും തമ്മിലുള്ള സഹകരണ പരിപാടി

ഡോ. എസ് ജയ്‌ശങ്കർ, വിദേശകാര്യമന്ത്രി

ടിയോങ് കിങ് സിങ്, വ‌ിനോദസഞ്ചാര-കല-സാംസ്കാരിക മന്ത്രി, മലേഷ്യ

5.

വിനോദസഞ്ചാരമേഖലയിലെ സഹകരണം സംബന്ധിച്ച് മലേഷ്യ ഗവണ്മെന്റും ഇന്ത്യയും തമ്മിലുള്ള ധാരണാപത്രം

ഡോ. എസ് ജയ്‌ശങ്കർ, വിദേശകാര്യമന്ത്രി

ടിയോങ് കിങ് സിങ്, വ‌ിനോദസഞ്ചാര-കല-സാംസ്കാരിക മന്ത്രി, മലേഷ്യ

6.

മലേഷ്യ ഗവണ്മെന്റിന്റെ യുവജന-കായിക മന്ത്രാലയവും ഇന്ത്യാ ഗവണ്മെന്റിന്റെ യുവജന-കായിക മന്ത്രാലയവും തമ്മിൽ യുവജന- കായിക രംഗങ്ങളിലെ സഹകരണത്തിനായുള്ള ധാരണാപത്രം

ഡോ. എസ് ജയ്‌ശങ്കർ, വിദേശകാര്യമന്ത്രി

ഹാജി മുഹമ്മദ് ഹാജി ഹസൻ, വിദേശകാര്യമന്ത്രി, മലേഷ്യ

7.

പൊതുഭരണ-ഭരണപരിഷ്കാര മേഖലയിലെ സഹകരണം സംബന്ധിച്ച് മലേഷ്യ ഗവണ്മെന്റും ഇന്ത്യയും തമ്മിലുള്ള ധാരണാപത്രം

ശ്രീ ജയ്‌ദീപ് മജുംദാർ, സെക്രട്ടറി (ക‌ിഴക്കൻ മേഖല), വിദേശകാര്യമന്ത്രാലയം

വാൻ അഹമ്മദ് ദഹ്‌ലാൻ ഹാജി അബ്ദുൾ അസീസ്, പൊതു സേവന ഡയറക്ടർ ജനറൽ, മലേഷ്യ

8.

പരസ്പരസഹകരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ധനകാര്യ കേന്ദ്ര സേവന അതോറിറ്റിയും (IFSCA) ലബുവാൻ ധനകാര്യ സേവന അതോറിറ്റിയും (LFSA) തമ്മിലുള്ള ധാരണാപത്രം

ശ്രീ ബി എൻ റെഡ്ഡി, മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ

വാൻ മൊഹമ്മദ് ഫദ്സ്മി ചെ വാൻ ഓത്മാൻ ഫദ്സിലൻ, ചെയർമാൻ, LFSA.

9.

2024 ഓഗസ്റ്റ് 19നു നടന്ന ഒമ്പതാമത് ഇന്ത്യ-മലേഷ്യ സിഇഒ ഫോറത്തിന്റെ റിപ്പോർട്ട് അവതരണം

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‌ശങ്കർ, മലേഷ്യയിലെ നിക്ഷേപ-വ്യാപാര വ്യവസായ മന്ത്രി സഫ്‌റുൾ തെങ്കു അബ്ദുൾ അസീസ് എന്നിവർക്കു മുന്നിൽ ഇന്ത്യ-മലേഷ്യ സിഇഒ ഫോറത്തിന്റെ സംയുക്ത അധ്യക്ഷരായ റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ നിഖിൽ മെസ്വാനിയും മലേഷ്യ-ഇന്ത്യ ബിസിനസ് കൗൺസിൽ (എംഐബിസി) പ്രസിഡന്റ് ടാൻ ശ്രീ കുന സിറ്റംപലവും റിപ്പോർട്ട് അവതരിപ്പിച്ചു.

ക്രമ നമ്പർ ധാരണാപത്രം/കരാർ ധാരണാപത്രം കൈമാറുന്നതിനുള്ള ഇന്ത്യയുടെ പ്രതിനിധി ധാരണാപത്രം കൈമാറുന്നതിനുള്ള മലേഷ്യയുടെ പ്രതിനിധി

 

 

പ്രഖ്യാപനങ്ങൾ

ക്രമ നമ്പർ

പ്രഖ്യാപനങ്ങൾ

1.

ഇന്ത്യ-മലേഷ്യ ബന്ധം സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തി

2.

ഇന്ത്യ-മലേഷ്യ സംയുക്തപ്രസ്താവന

3

മലേഷ്യക്ക് 200,000 മെട്രിക് ടൺ വെള്ള അരിയുടെ പ്രത്യേക വിഹിതം

4.

മലേഷ്യൻ പൗരന്മാർക്ക് 100 അധിക ITEC സ്ലോട്ടുകൾ

5.

അന്താരാഷ്ട്ര ബിഗ് ക്യാറ്റ് 0സഖ്യത്തിൽ (ഐബിസിഎ) മലേഷ്യ സ്ഥാപക അംഗമായി ചേരും

6.

മലേഷ്യയിലെ തുങ്കു അബ്ദുൾ റഹ്മാൻ (UTAR) സർവകലാശാലയിൽ ആയുർവേദ ചെയർ സ്ഥാപിക്കൽ

7.

മലേഷ്യയിലെ മലയ സർവകലാശാലയിൽ തിരുവള്ളുവർ ചെയർ ഓഫ് ഇന്ത്യൻ സ്റ്റഡീസ് സ്ഥാപിക്കൽ

8.

ഇന്ത്യ-മലേഷ്യ സ്റ്റാർട്ടപ്പ് സഖ്യത്തിനു കീഴിൽ ഇരുരാജ്യങ്ങളിലെയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകൾ തമ്മിലുള്ള സഹകരണം

9.

ഇന്ത്യ-മലേഷ്യ ഡിജിറ്റൽ സമിതി

10.

ഒമ്പതാമത് ഇന്ത്യ-മലേഷ്യ സിഇഒ ഫോറം വിളിച്ചുചേർക്കൽ

****

NS