Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മലേഷ്യൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന

മലേഷ്യൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന


പ്രധാനമന്ത്രി ഡാറ്റോ സെരി അന്‍വര്‍ ഇബ്രാഹിം,
രണ്ട് പ്രതിനിധി സംഘങ്ങളിലെയും അംഗങ്ങളേ,
മാധ്യമങ്ങളില്‍ നിന്നുള്ള ഞങ്ങളുടെ സുഹൃത്തുക്കളേ,
നമസ്‌കാരം!

പ്രധാനമന്ത്രിയായ ശേഷം അന്‍വര്‍ ഇബ്രാഹിംജിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. എന്റെ മൂന്നാം ടേമിന്റെ തുടക്കത്തില്‍ നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

ഇന്ത്യയും മലേഷ്യയും തമ്മിലുള്ള മെച്ചപ്പെട്ട തന്ത്രപരമായ പങ്കാളിത്തം ഒരു ദശാബ്ദം പൂര്‍ത്തിയാക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി, പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ പിന്തുണയോടെ, നമ്മുടെ പങ്കാളിത്തം ഒരു പുതിയ ശക്തിയും ഊര്‍ജ്ജവും കൈവരിച്ചു. പരസ്പര സഹകരണത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും ഇന്ന് ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. നമ്മുടെ ഉഭയകക്ഷി വ്യാപാരം സ്ഥിരമായ പുരോഗതി കൈവരിക്കുന്നതായി നാം നിരീക്ഷിച്ചു. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള വ്യാപാരം ഇപ്പോള്‍ ഇന്ത്യന്‍ രൂപയിലും (INR) മലേഷ്യന്‍ റിംഗിറ്റ്‌സിലും (MYR) തീര്‍പ്പാക്കാം. കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. ഇന്ന് ഞങ്ങളുടെ പങ്കാളിത്തം ഒരു ‘സമഗ്ര തന്ത്രപരമായ പങ്കാളിത്തം’ ആയി ഉയര്‍ത്താന്‍ നാം തീരുമാനിച്ചു.സാമ്പത്തിക സഹകരണത്തില്‍ ഇനിയും ധാരാളം സാധ്യതകള്‍ ഉണ്ടെന്ന് നാം
വിശ്വസിക്കുന്നു.ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വിപുലീകരിക്കണം.പുതിയ സാങ്കേതികവിദ്യയുടെ മേഖലകളില്‍ പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കണം. , അര്‍ദ്ധചാലകങ്ങള്‍, ഫിന്‍ടെക്, പ്രതിരോധ വ്യവസായം, എ.ഐ, ക്വാണ്ടം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടിയുടെ പുനരവലോകനത്തിന് ഞങ്ങള്‍ ഊന്നല്‍ നല്‍കി ഇന്ത്യയുടെ യുപിഐയും മലേഷ്യയുടെ പെയ്‌നെറ്റും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കും തീവ്രവാദത്തിനും തീവ്രവാദത്തിനും എതിരായ പോരാട്ടത്തില്‍ നാം ഒറ്റക്കെട്ടാണ്.

സുഹൃത്തുക്കളേ,

ഇന്ത്യയും മലേഷ്യയും നൂറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മലേഷ്യയില്‍ താമസിക്കുന്ന ഏകദേശം 3 മില്യണ്‍ ഇന്ത്യന്‍ പ്രവാസികള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ജീവനുള്ള പാലമാണ്. ഇന്ത്യന്‍ സംഗീതവും ഭക്ഷണവും ഉത്സവങ്ങളും മുതല്‍ മലേഷ്യയിലെ ‘ടോറന്‍ ഗേറ്റ്’വരെ നമ്മുടെ ആളുകള്‍ ഈ സൗഹൃദം നെഞ്ചേറ്റുന്നു.കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍ ആഘോഷിച്ച ‘പിഐഒ ദിനം’ വളരെ വിജയകരവും ജനപ്രിയവുമായ ഒരു പരിപാടിയായിരുന്നു. ഞങ്ങളുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചപ്പോള്‍, ആ ചരിത്ര നിമിഷത്തിന്റെ ആവേശം മലേഷ്യയിലും അനുഭവപ്പെട്ടു, തൊഴിലാളികളുടെ തൊഴില്‍ നിയമനം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നു വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പരിശീലനവും ഇപ്പോള്‍ 100 സീറ്റുകള്‍ ITEC സ്‌കോളര്‍ഷിപ്പുകള്‍ക്ക് കീഴില്‍ സൈബര്‍ സെക്യൂരിറ്റി, A.I തുടങ്ങിയ അത്യാധുനിക കോഴ്‌സുകള്‍ക്കായി അനുവദിക്കും . ഇതിന് പുറമെ മലയ സര്‍വകലാശാലയില്‍ തിരുവള്ളുവര്‍ ചെയര്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ഈ പ്രത്യേക നടപടികളിലെല്ലാം സഹകരിച്ചതിന് പ്രധാനമന്ത്രി അന്‍വറിനും സംഘത്തിനും ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നന്ദി പറയുന്നു.

സുഹൃത്തുക്കളേ,

ആസിയാനിലും ഇന്തോപസഫിക് മേഖലയിലും ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് മലേഷ്യ. ആസിയാന്‍ കേന്ദ്രീകരണത്തിനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്. ഇന്ത്യയും ആസിയാനും തമ്മിലുള്ള എഫ്ടിഎയുടെ അവലോകനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നമ്മള്‍ തീരുമാനിച്ചിട്ടുണ്ട്. . 2025ല്‍ മലേഷ്യയുടെ വിജയകരമായ ആസിയാന്‍ അധ്യക്ഷസ്ഥാനത്തിന് ഇന്ത്യ പൂര്‍ണ പിന്തുണ നല്‍കും. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി നാവിഗേഷന്‍ സ്വാതന്ത്ര്യത്തിനും ഓവര്‍ ഫ്‌ലൈറ്റിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കൂടാതെ, എല്ലാ തര്‍ക്കങ്ങള്‍ക്കും സമാധാനപരമായ പരിഹാരത്തിനായും നാം വാദിക്കുന്നു.

ശ്രേഷ്ടവ്യക്തിത്വങ്ങളേ, 

നിങ്ങളുടെ സൗഹൃദത്തിനും ഇന്ത്യയുമായുള്ള ബന്ധത്തിനുള്ള നിങ്ങളുടെ പ്രതിബദ്ധതയ്ക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്. നിങ്ങളുടെ സന്ദര്‍ശനം വരും ദശകത്തില്‍ നമ്മുടെ ബന്ധങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതാണ്. ഒരിക്കല്‍ കൂടി, എല്ലാവര്‍ക്കും വളരെ നന്ദി.

NS