മയക്കുമരുന്നുകളും മനോവിഭ്രാന്തിയുണ്ടാക്കുന്ന വസ്തുക്കളും അവയുടെ അനുബന്ധ പദാര്‍ത്ഥങ്ങളും രാസവസ്തുക്കളുടെയും മരുന്നുകളുടെയും ദുരുപയോഗവും നിയന്ത്രിക്കുന്നതിന് ഇന്ത്യയും തായ്ലന്ഡും തമ്മിലുള്ള ധാരണാപത്രം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു.
മേല്‍പ്പറഞ്ഞ മേഖലകളിലെ പരസ്പര സഹായ സഹകരണങ്ങള്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ രൂപരേഖയാണ് ധാരണാപത്രം. ഇന്ത്യക്കും തായ്ലന്റിനും ഇടയില്‍ മെച്ചപ്പെട്ട സ്ഥാപനപരമായ ആശയവിനിമയവും അത് സുഗമമാക്കും. ധാരണാപത്രം നിലവവില്‍ വരുന്നതോടെ അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന കടത്ത് നിയന്ത്രിക്കാന്‍ സഹായകമാകും.