ബഹുമാനപ്പെട്ട പ്രസിഡന്റ് ദത്തര്തെ, ബഹുമാനപ്പെട്ടവരെ,
ബഹുമാനപ്പെട്ട പ്രസിഡന്റ്,
ആസിയാന്‍ രൂപീകരിക്കപ്പെട്ടതിന്റെ 50ാമതു വാര്‍ഷികവേളയില്‍ നടത്തുന്ന ആദ്യ മനിലസന്ദര്ശനത്തിന്റെ ആഹ്ലാദത്തിലാണു ഞാന്‍. ആസിയാന്‍-ഇന്ത്യ ആശയവിനിമയ പങ്കാളിത്തത്തിന്റെ 25ാം വാര്‍ഷികവും നാം ആഘോഷിക്കുകയാണ്.
നിര്‍ണായകമായ ഈ വര്‍ഷം ആസിയാന്‍ സംഗമത്തിനു നേതൃത്വം നല്കുന്ന ഫിലിപ്പീന്‍സിനെ അഭിനന്ദിക്കുന്നു. ഉച്ചകോടിക്കു മതിയായ സജ്ജീകരണങ്ങള്‍ ഒരുക്കിയതിനു പ്രസിഡന്റിനോടു നന്ദി അറിയിക്കുകയും ചെയ്യുന്നു.
ആസിയാന്‍-ഇന്ത്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനു കണ്ട്രി കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ വിയറ്റ്നാം നല്കിയ സംഭാവനകള്‍ക്ക് ബഹുമാനപ്പെട്ട വിയറ്റ്നാം പ്രധാനമന്ത്രിയോടും നന്ദി പറയുന്നു.
ബഹുമാനപ്പെട്ടവരേ,
ആസിയാന്റെ ശ്രദ്ധേയമായ പാത തീര്‍ച്ചയായും മൂല്യവത്താണ്.
ആസിയാന്‍ കൂടുതല്‍ പ്രതിജ്ഞാബദ്ധമായി ഒരേ വീക്ഷണവും സ്വത്വവുമായി സ്വതന്ത്ര സമൂഹമെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുമെന്ന് ഈ ചരിത്രമുഹൂര്‍ത്തത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്.
കിഴക്കന്‍ നാടുകളോടുള്ള ഇന്ത്യയുടെ സമീപനം ആസിയാനെ ചുറ്റിപ്പറ്റിയാണു രൂപപ്പെടുത്തിയിരിക്കുന്നത് എന്നു മാത്രമല്ല, ഇന്‍ഡോ-പസഫിക് മേഖലയുടെ സുരക്ഷയ്ക്കു കല്പിച്ചുവരുന്ന ഗൗരവവും വ്യക്തമാണ്.
മൂന്നാമത് ആസിയാന്‍-ഇന്ത്യ കര്‍മപദ്ധതി പ്രകാരം വിപുലമായ സഹകരണത്തിനുള്ള നമ്മുടെ അജണ്ട രാഷ്ട്രീയസുരക്ഷ, സാമ്പത്തികം, സാസ്കാരികം എന്നീ മേഖലകളിലെ സഹകരണം യാഥാര്‍ഥ്യമാക്കിക്കൊണ്ട് നന്നായി പുരോഗമിച്ചിട്ടുണ്ട്.
ബഹുമാനപ്പെട്ടവരേ,
ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളുമായുള്ള നാവികബന്ധം മുന്‍കാലങ്ങളില്‍ നാം തമ്മിലുള്ള വ്യാപാരത്തെ സ്വാധീനിച്ചിട്ടുണ്ട്. അത് ഇനിയും ശക്തിപ്പെടുത്താന്‍ നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്.
മേഖലയുടെ താല്പര്യങ്ങള്ക്കും സമാധാനപൂര്‍ണമായ വികസനത്തിനും വഴിവെക്കുന്ന വ്യവസ്ഥാപിതമായ മേഖലാതല സുരക്ഷാഘടന യാഥാര്‍ഥ്യമാക്കുന്നതിന് ആസിയാന്‍ ഇന്ത്യ ശക്തമായ പിന്തുണ നല്‍കും.
ഭീകവാദത്തെയും ഹിംസാത്മകമായ തീവ്രവാദത്തെയും നേരിടാന്‍ ഞങ്ങള്‍ തനിച്ചു വളരെയധികം ശ്രമിക്കുന്നുണ്ട്. നിര്‍ണായകമായ ഈ രംഗത്തുള്ള സഹകരണം വര്‍ധിപ്പിക്കുകവഴി ഈ വെല്ലുവിളി നാം സംയുക്തമായി നേരിടാന്‍ സമയമായിരിക്കുന്നു.
ബഹുമാന്യരേ,
നമ്മുടെ 25ാം വാര്‍ഷികാഘോഷത്തിന്റെ ‘ഒരേ മൂല്യങ്ങള്‍, ഒരേ ഭാവി’ എന്ന അനുയോജ്യമായ പ്രമേയം പല അനുസ്മരണ പരിപാടികളോടുംകൂടിയാണു സംയുക്തമായി ആഘോഷിച്ചത്.
അനുസ്മരണവര്ഷത്തിന് ഏറ്റവും യോജ്യമായ സമാപനം ഞാന്‍ പ്രതീക്ഷിക്കുന്നു. 2018 ജനുവരി 25നു ന്യൂഡെല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-ആസിയാന്‍ പ്രത്യേക അനുസ്മരണ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന നിങ്ങളെ സ്വീകരിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.
രാജ്യത്തിന്റെ 69ാമതു റിപ്പബ്ലിക് ദിനാഘോഷവേളയിലെ മുഖ്യാതിഥികളായി ആസിയാന്‍ നേതാക്കളെ 125 കോടി ഇന്ത്യന്‍ പൗരന്മാര് ഉത്സാഹപൂര്‍വം സ്വാഗതം ചെയ്യുകയാണ്.
പൊതുലക്ഷ്യം നേടിയെടുക്കുന്നതിനായി നിങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്.
നന്ദി.
****
50 years of @ASEAN is an occasion of pride, joy and a time to think ahead about what we can achieve. India places ASEAN at the core of our 'Act East Policy.' Our ties with ASEAN are old and we want to further strengthen cooperation: PM @narendramodi
— PMO India (@PMOIndia) November 14, 2017
We have suffered due to the menace of terror. The time has come for us to unite and think about mitigating terrorism: PM @narendramodi at the @ASEAN- India Summit
— PMO India (@PMOIndia) November 14, 2017
125 crore Indians are waiting to welcome @ASEAN leaders as the Chief Guests for the 2018 Republic Day: PM @narendramodi
— PMO India (@PMOIndia) November 14, 2017
Delighted to address the India-@ASEAN Summit. Congratulated ASEAN family on completing 50 years and emphasised on the potential to further scale up cooperation between us. Also stressed on the importance of coming together to fight terrorism. pic.twitter.com/L5Xr52bzre
— Narendra Modi (@narendramodi) November 14, 2017
125 crore Indians are looking forward to welcoming @ASEAN leaders to India in January 2018. The presence of ASEAN leaders during our Republic Day celebrations next year is a matter of immense joy for every Indian. pic.twitter.com/dgyyZ3bhud
— Narendra Modi (@narendramodi) November 14, 2017