Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മധ്യപ്രദേശിലെ സെഹോറില്‍ കര്‍ഷക മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും; പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കും.


ccc നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. കാര്‍ഷിക മേഖലയുടെ വികസനത്തിനും, കര്‍ഷകരുടെ ക്ഷേമത്തിനുമായി കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ടുവരുന്ന വിവിധ ഉദ്യമങ്ങള്‍ പ്രധാനമന്ത്രി വിവരിക്കും. കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകരിച്ച വിള ഇന്‍ഷ്വറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി പുറത്തിറക്കും. വരുന്ന ഖാരിഫ് സീസണ്‍ മുതല്‍ ഈ പദ്ധതി നിലവില്‍ വരും. ഖാരിഫ് വിളകള്‍ക്ക് രണ്ട് ശതമാനത്തിന്റെയും റബി വിളകള്‍ക്ക് 1.5 ശതമാനത്തിന്റെയും ഏകീകൃത പ്രീമിയമാണ് പദ്ധതി പ്രകാരം കര്‍ഷകര്‍ അടയ്‌ക്കേണ്ടത്. വാണിജ്യ – ഹോര്‍ട്ടികള്‍ച്ചര്‍ വിളകളുടെ വാര്‍ഷിക പ്രീമിയം 5 ശതമാനമായിരിക്കും.

ഈ പദ്ധതിയ്ക്കുള്ള ഗവണ്‍മെന്റ് സബ്‌സിഡിക്ക് ഉയര്‍ന്ന പരിധിയില്ല. കര്‍ഷകര്‍ക്ക് തങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യുന്ന തുകയ്ക്ക് അനുസൃതമായി വെട്ടിക്കുറവൊന്നുമില്ലാതെ മുഴുവന്‍ ക്ലെയിമും ലഭിക്കും. തെരെഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ചടങ്ങില്‍ വച്ച് സോയില്‍ ഹെല്‍ത്ത് കെയറുകള്‍, വിള ഇന്‍ഷ്വറന്‍സ് ക്ലെയിമുകള്‍ തുടങ്ങിയവ വിതരണം ചെയ്യും.