Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മധ്യപ്രദേശിലെ ചിത്രകൂടിലുള്ള ശ്രീ സദ്ഗുരു സേവാ സംഘ് ട്രസ്റ്റില്‍ ഒന്നിലധികം പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുത്തു

മധ്യപ്രദേശിലെ ചിത്രകൂടിലുള്ള ശ്രീ സദ്ഗുരു സേവാ സംഘ് ട്രസ്റ്റില്‍ ഒന്നിലധികം പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുത്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധ്യപ്രദേശിലെ ശ്രീ സദ്ഗുരു സേവാ സംഘ് ട്രസ്റ്റ് ചിത്രകൂടില്‍ ഒന്നിലധികം പരിപാടികളില്‍ പങ്കെടുത്തു. രഘുബീര്‍ മന്ദിറില്‍ പൂജയും ദര്‍ശനവും നടത്തിയ മോദി, പൂജ രഞ്ചോദാസ് ജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ശ്രീരാമ സംസ്‌കൃത മഹാവിദ്യാലയം സന്ദര്‍ശിച്ച അദ്ദേഹം ഗുരുകുലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഗാലറി നടന്നു കണ്ടു. തുടര്‍ന്ന് അദ്ദേഹം സദ്ഗുരു നേത്ര ചികിത്സാലയത്തിലേക്ക് പോയി, ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച എക്‌സിബിഷനും സദ്ഗുരു മെഡിസിറ്റിയുടെ മാതൃകയും അദ്ദേഹം നടന്നു കണ്ടു. 

തുടര്‍ന്ന്, അദ്ദേഹം ജാനകികുണ്ഡ് ചികിത്സാലയത്തിലേക്ക് പോയി അതിന്റെ പുതിയ വിഭാഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അന്തരിച്ച ശ്രീ അരവിന്ദ് ഭായ് മഫത്ലാലിന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.

പ്രധാനമന്ത്രിക്കൊപ്പം മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേലും മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാനും ഉണ്ടായിരുന്നു.

 

 

NS