Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ചീറ്റപ്പുലികളെ തുറന്നുവിട്ടശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ചീറ്റപ്പുലികളെ തുറന്നുവിട്ടശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു


ഇന്ത്യയില്‍ വംശനാശം സംഭവിച്ച വന്യമൃഗങ്ങളായ ചീറ്റപ്പുലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കുനോ ദേശീയോദ്യാനത്തിൽ തുറന്നുവി‌ട്ടു. വലിയ വന്യമാംസഭുക്കുകളെ മറ്റിടങ്ങളിലേയ്ക്കെത്തിക്കുന്ന ലോകത്തെ ആദ്യ ഭൂഖണ്ഡാന്തരപദ്ധതിയായ ‘പ്രോജക്റ്റ് ചീറ്റ’യ്ക്കുകീഴിലാണു നമീബിയയിൽനിന്നു ചീറ്റകളെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 

കുനോ ദേശീയോദ്യാനത്തിലെ രണ്ടുകേന്ദ്രങ്ങളിൽ പ്രധാനമന്ത്രി ചീറ്റകളെ തുറന്നുവിട്ടു. വേദിയില്‍ ചീറ്റ മിത്രാസ്, ചീറ്റ പുനരധിവാസ നിർവഹണസംഘം, വിദ്യാർഥികള്‍ എന്നിവരുമായും പ്രധാനമന്ത്രി സംവദിച്ചു. ഈ ചരിത്രവേളയിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്തു. 

ഭൂതകാലത്തെ തിരുത്താനും പുതിയ ഭാവി കെട്ടിപ്പടുക്കാനും മനുഷ്യരാശിക്ക് അവസരം നല്‍കുന്ന ഒരുപിടി സന്ദര്‍ഭങ്ങള്‍ക്കു നന്ദിയറിയിച്ചാണു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്തത്. അത്തരത്തിലുള്ള ഒരുനിമിഷം ഇന്നു നമ്മുടെ മുന്നിലുണ്ടെന്നു ശ്രീ മോദി സൂചിപ്പിച്ചു. “പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, വംശനാശം സംഭവിച്ച ജൈവവൈവിധ്യത്തിന്റെ പഴക്കമുള്ള കണ്ണിയെ ഇന്നു നമുക്കു പുനഃസ്ഥാപിക്കാന്‍ അവസരം ലഭിച്ചു. ചീറ്റ ഇന്ന് ഇന്ത്യയുടെ മണ്ണിലേക്ക് മടങ്ങിയെത്തി”- അദ്ദേഹം പറഞ്ഞു. ഈ മഹത്തായ സന്ദര്‍ഭം പ്രകൃതിയെ സ്നേഹിക്കുന്ന ഇന്ത്യയുടെ മനോഭാവത്തെ പൂര്‍ണശക്തിയോടെ ഉണര്‍ത്തുന്നതിലേക്കു നയിച്ചെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ചരിത്രസന്ദര്‍ഭത്തില്‍ എല്ലാ പൗരന്മാരെയും അഭിനന്ദിക്കുന്നതിനൊപ്പം പതിറ്റാണ്ടുകള്‍ക്കുശേഷം ചീറ്റപ്പുലികളെ ഇന്ത്യന്‍ മണ്ണിലേക്കു തിരിച്ചെത്തിക്കാന്‍ സഹകരിച്ച നമീബിയയെയും അവിടുത്തെ ഗവണ്‍മെന്റിനെയും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. ഈ ചീറ്റപ്പുലികള്‍ പ്രകൃതിയോടുള്ള നമ്മുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചു നമ്മെ ബോധവാന്മാരാക്കുമെന്നു മാത്രമല്ല, നമ്മുടെ മാനുഷിക മൂല്യങ്ങളെയും പാരമ്പര്യങ്ങളെയുംകുറിച്ചും നമ്മെ ബോധവാന്മാരാക്കുമെന്നും എനിക്കുറപ്പുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.

‘ആസാദി കാ അമൃത്കാലി’നെക്കുറിച്ചു പരാമർശിക്കവേ, പ്രധാനമന്ത്രി ‘പഞ്ചപ്രാണി’നെ അനുസ്മരിച്ചു. അതോടൊപ്പം ‘നമ്മുടെ പൈതൃകത്തില്‍ അഭിമാനിക്കുന്നതിന്റെയും’ ‘അടിമത്തമനോഭാവത്തിൽ നിന്നു മോചനം നേടുന്നതിന്റെയും’ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു. “നാം നമ്മുടെ വേരുകളില്‍നിന്നകലുമ്പോള്‍, നമുക്ക് ഒരുപാടു നഷ്ടം സംഭവിക്കും” – പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പ്രകൃതിയെ ചൂഷണംചെയ്യുന്നതു ശക്തിയുടെയും ആധുനികതയുടെയും പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നതായി അദ്ദേഹം അനുസ്മരിച്ചു. 1947ല്‍ രാജ്യത്തു മൂന്നു ചീറ്റപ്പുലികള്‍മാത്രം അവശേഷിച്ചപ്പോള്‍ അവയും സാല്‍ വനങ്ങളില്‍ നിഷ്കരുണം, നിരുത്തരവാദപരമായി വേട്ടയാടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

1952ല്‍ ചീറ്റപ്പുലികള്‍ക്കു രാജ്യത്തു വംശനാശം സംഭവിച്ചെങ്കിലും കഴിഞ്ഞ ഏഴു പതിറ്റാണ്ടായി അവയെ പുനരധിവസിപ്പിക്കാന്‍ അർഥവത്തായ ശ്രമങ്ങളൊന്നും നടന്നില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘ആസാദി കാ അമൃത് മഹോത്സവി’ൽ, രാജ്യം പുതിയ ഊർജത്തോടെ ചീറ്റകളെ പുനരധിവസിപ്പിക്കാന്‍ തുടങ്ങിയതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. “മരിച്ചവരെപ്പോലും പുനരുജ്ജീവിപ്പിക്കാനുള്ള ശക്തി അമൃതിനുണ്ടെ”ന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. ‘ആസാദി കാ അമൃത് മഹോത്സവി’ലെ ഈ കടമയുടെയും വിശ്വാസത്തിന്റെയും അമൃതം നമ്മുടെ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, ഇപ്പോള്‍ ചീറ്റപ്പുലികളെ ഇന്ത്യയുടെ മണ്ണില്‍ കാലുകുത്താൻ സഹായിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ പുനരധിവാസം വിജയകരമാക്കുന്നതിനുപിന്നിലെ വര്‍ഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിലേക്ക് എല്ലാവരുടെയും ശ്രദ്ധക്ഷണിച്ച പ്രധാനമന്ത്രി, അധികം രാഷ്ട്രീയപ്രാധാന്യം നല്‍കാത്ത മേഖലയ്ക്കുവേണ്ടി പരമാവധി പ്രവര്‍ത്തിച്ചതായി പറഞ്ഞു. നമ്മുടെ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ ദക്ഷിണാഫ്രിക്കന്‍, നമീബിയന്‍ വിദഗ്ധരുമായിചേര്‍ന്നു വിപുലമായ ഗവേഷണം നടത്തി വിശദമായ ചീറ്റ പ്രവർത്തനപദ്ധതി തയ്യാറാക്കിയതായി അദ്ദേഹം സൂചിപ്പിച്ചു. ചീറ്റപ്പുലികള്‍ക്ക് ഏറ്റവും അനുയോജ്യമായ പ്രദേശം കണ്ടെത്തുന്നതിനായി രാജ്യത്തുടനീളം ശാസ്ത്രീയ സര്‍വേകള്‍ നടത്തി. തുടര്‍ന്ന് ഈ ശുഭകരമായ തുടക്കത്തിനായി കുനോ ദേശീയോദ്യാനം തെരഞ്ഞെടുത്തുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. “ഇന്ന്, നമ്മുടെ കഠിനാധ്വാനത്തിന്റെ ഫലം നമ്മുടെ മുന്നിലുണ്ട്.” അദ്ദേഹം പറഞ്ഞു.

പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കപ്പെടുമ്പോള്‍ നമ്മുടെ ഭാവി സുരക്ഷിതമാകുമെന്നും വളര്‍ച്ചയ്ക്കും സമൃദ്ധിക്കുമുള്ള വഴികള്‍ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കുനോ ദേശീയോദ്യാനത്തില്‍ ചീറ്റപ്പുലികള്‍ കുതിക്കുമ്പോള്‍ പുല്‍മേടുകളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കപ്പെടുമെന്നും അതു ജൈവവൈവിധ്യത്തിന്റെ വര്‍ധനയ്ക്കു കാരണമാകുമെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. മേഖലയില്‍ വളരുന്ന ഇക്കോ ടൂറിസത്തിന്റെ ഫലമായി തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും അതുവഴി വികസനത്തിനുള്ള പുതിയ സാധ്യതകള്‍ തുറക്കുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

കുനോ ദേശീയോദ്യാനത്തില്‍ ചീറ്റപ്പുലികളെ കാണാന്‍ ക്ഷമയോടെ ഏതാനും മാസങ്ങള്‍ കാത്തിരിക്കാനും പ്രധാനമന്ത്രി എല്ലാവരോടും അഭ്യര്‍ഥിച്ചു. “ഇന്ന് ഈ ചീറ്റകള്‍ അതിഥികളായി എത്തിയിരിക്കുന്നു. ഈ പ്രദേശത്തെക്കുറിച്ച് അവയ്ക്ക് അറിയില്ല” – അദ്ദേഹം പറഞ്ഞു. “ഈ ചീറ്റകള്‍ക്കു കുനോ ദേശീയോദ്യാനം അവരുടെ വാസസ്ഥലമാക്കാന്‍, നാം അവര്‍ക്കു കുറച്ചു മാസങ്ങള്‍ സമയം നല്‍കണം.” അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഈ ചീറ്റപ്പുലികൾക്കു സ്വസ്ഥജീവിതം ഉറപ്പാക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. “നമ്മുടെ ശ്രമങ്ങള്‍ പരാജയപ്പെടാന്‍ നാം അനുവദിക്കരുത്”- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്നു പ്രകൃതിയിലേക്കം പരിസ്ഥിതിയിലേക്കും നോക്കുന്ന ലോകം, സുസ്ഥിരവികസനത്തെക്കുറിച്ചാണു സംസാരിക്കുന്നതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പ്രകൃതിയും പരിസ്ഥിതിയും അതിലെ മൃഗങ്ങളും പക്ഷികളും, സുസ്ഥിരതയും സുരക്ഷയും മാത്രമല്ല. മറിച്ച്, രാജ്യത്തിന്റെ വൈകാരികതയുടെയും അലൗകികതയുടെയും അടിസ്ഥാനംകൂടിയാണ്.”- അദ്ദേഹം പറഞ്ഞു. “നമുക്കുചുറ്റും കഴിയുന്ന ഏറ്റവും ചെറിയ ജീവികളെപ്പോലും പരിപാലിക്കാൻ നാം പഠിച്ചിട്ടുണ്ട്. കാരണമേതുമില്ലാതെ ഒരു ജീവിയുടെ പ്രാണൻ നഷ്ടമായാൽ കുറ്റബോധംകൊണ്ടു നിറയുന്നതാണു നമ്മുടെ പാരമ്പര്യം. അങ്ങനെയിരിക്കെ, നാം കാരണം ഒരു ജീവിവർഗത്തിന്റെ മുഴുവൻ നിലനിൽപ്പും അപകടത്തിലാകുന്നുവെന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയും?”- അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും ഇറാനിലും ചീറ്റപ്പുലികൾ കാണപ്പെടുന്നുണ്ടെന്നും, എന്നാൽ ഇന്ത്യയുടെ പേര് ആ പട്ടികയിൽനിന്നു വളരെ മുമ്പുതന്നെ നീക്കംചെയ്യപ്പെട്ടതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “വരുംവർഷങ്ങളിൽ കുട്ടികൾ ഈ വിരോധാഭാസത്തിലൂടെ കടന്നുപോകേണ്ടിവരില്ല. ചീറ്റകൾ സ്വന്തം രാജ്യത്തെ കുനോ ദേശീയോദ്യാനത്തിലൂടെ പായുന്നത് അവർക്കു കാണാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. നമ്മുടെ വനത്തിലെയും ജീവിതത്തിലെയും വലിയൊരു ശൂന്യതയാണ് ഇന്നു ചീറ്റപ്പുലിയിലൂടെ ഇല്ലാതാകുന്നത്.”- ശ്രീ മോദി പറഞ്ഞു.

സമ്പദ്‌വ്യവസ്ഥയും പരിസ്ഥിതിശാസ്ത്രവും വൈരുധ്യമുള്ള മേഖലകളല്ലെന്ന സന്ദേശമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ ലോകത്തിനു നൽകുന്നതെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പരിസ്ഥിതിസംരക്ഷണത്തോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും കൈവരിക്കാനാകുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. “ഇന്ന്, ഒരു വശത്ത്, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ നാം ഉൾപ്പെട്ടിരിക്കുന്നു. അതേസമയം രാജ്യത്തെ വനമേഖലകളും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു.”- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

2014ൽ നമ്മുടെ ഗവണ്മെന്റിനു രൂപംനൽകിയത‌ിനുശേഷം രാജ്യത്ത് 250 ഓളം പുതിയ സംരക്ഷിതമേഖലകൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്ന്, ഗവണ്മെന്റ് നടത്തിയ പ്രവർത്തനങ്ങളിലേക്കു വെളിച്ചംവീശി പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യൻ സിംഹങ്ങളുടെ എണ്ണത്തിലും ഇവിടെ വലിയ വർധനയുണ്ടായിട്ടുണ്ട്. രാജ്യത്ത് ഏഷ്യൻ സിംഹങ്ങൾ ആധിപത്യമുറപ്പിച്ച മേഖലയായി ഗുജറാത്ത് ഉയർന്നു. “പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിനും ഗവേഷണാധിഷ്ഠിത നയങ്ങൾക്കും പൊതുജനപങ്കാളിത്തത്തിനും ഇതിൽ വലിയ പങ്കുണ്ട്.”- ശ്രീ മോദി കൂട്ടിച്ചേർത്തു. “ഞാനോർക്കുന്നു; വന്യമൃഗങ്ങളോടുള്ള ആദരം വർധി‌പ്പിക്കും, സംഘർഷം കുറയ്ക്കും എന്നു നാം ഗുജറാത്തിൽ പ്രതിജ്ഞയെടുത്തു. ഇന്ന് ആ ചിന്തയുടെ ഫലം നമ്മുടെ മുന്നിലുണ്ട്. കടുവകളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം നേരത്തെതന്നെ നാം കൈവരിച്ചിട്ടുണ്ട്.”- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അസമിൽ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ നിലനിൽപ്പ് അപകടത്തിലായിരുന്നു. എന്നാൽ ഇന്ന് അവയുടെ എണ്ണം കൂടിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആനകളുടെ എണ്ണം 30,000ലധികം വർധിച്ചു. തണ്ണീർത്തടങ്ങളുടെ വ്യാപനവും രാജ്യത്തെ സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ശ്രീ മോദി ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള കോടിക്കണക്കിനുപേരുടെ ജീവിതവും ആവശ്യങ്ങളും തണ്ണീർത്തട പരിതസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഇപ്പോൾ രാജ്യത്തെ 75 തണ്ണീർത്തടങ്ങൾ റാംസർ പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അതിൽ 26 എണ്ണം കഴിഞ്ഞ 4 വർഷത്തിനിടെ കൂട്ടിച്ചേർത്തതാണ്.”- പ്രധാനമന്ത്രി പറഞ്ഞു. “രാജ്യത്തിന്റെ ഈ ശ്രമങ്ങളുടെ ഫലം വരും നൂറ്റാണ്ടുകളിൽ ദൃശ്യമാകും. പുരോഗതിയുടെ പുതിയ പാതകൾ തുറക്കുകയും ചെയ്യും.”- അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന ആഗോളപ്രശ്നങ്ങളിലേക്കും പ്രധാനമന്ത്രി ഏവരുടെയും ശ്രദ്ധക്ഷണിച്ചു. ആഗോളപ്രശ്നങ്ങളെയും അവയുടെ പ്രതിവിധികളെയും നമ്മുടെ ജീവിതത്തെയുംപോലും സമഗ്രമായി വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ആവർത്തിച്ചു. ‘ലൈഫ്’ എന്ന മന്ത്രം (അതായത്, ലോകത്തിനായുള്ള ജീവിതശൈലി), അന്താരാഷ്ട്ര സൗരസഖ്യത്തിന്റെ പ്രയത്നങ്ങൾ എന്നിവയെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യ ലോകത്തിനു വേദിയൊരുക്കുകയാണെന്നും വ്യക്തമാക്കി. ഈ ശ്രമങ്ങളുടെ വിജയം ലോകത്തിന്റെ ദിശയും ഭാവിയും തീരുമാനിക്കും. 

ആഗോളവെല്ലുവിളികളെ നമ്മുടെ വ്യക്തിപരമായ വെല്ലുവിളികളായി വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും നമ്മുടെ ജീവിതത്തിലെ ചെറിയ മാറ്റം ഭൂമിയുടെയാകെ ഭാവിയുടെ അടിത്തറയായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യയുടെ പരിശ്രമങ്ങളും പാരമ്പര്യങ്ങളും മുഴുവൻ മനുഷ്യരാശിയെയും ഈ ദിശയിലേക്കു നയിക്കുമെന്നും മെച്ചപ്പെട്ട ലോകമെന്ന സ്വപ്നത്തിനു കരുത്തേകുമെന്നും എനിക്കുറപ്പുണ്ട്.”- പ്രധാനമന്ത്രി പറഞ്ഞു. 

പശ്ചാത്തലം: 

കുനോ ദേശീയോദ്യാനത്തിൽ കാട്ടുചീറ്റകളെ തുറന്നുവിട്ടതു രാജ്യത്തെ വന്യജീവികളെയും അവയുടെ ആവാസവ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കാനും വൈവിധ്യവൽക്കരിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളുടെ ഭാഗമായാണ്. ചീറ്റപ്പുലികൾക്കു രാജ്യത്തു വംശനാശം സംഭവിച്ചുവെന്ന് 1952ല്‍ പ്രഖ്യാപിച്ചിരുന്നു. നമീബിയയില്‍നിന്നാണ് ഇപ്പോൾ ചീറ്റകളെ എത്തിച്ചത്. ഈ വര്‍ഷമാദ്യം ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയെ കൊണ്ടുവന്നത്. വലിയ വന്യ മാംസഭുക്കുകളെ മറ്റിടങ്ങളിലേയ്ക്കെത്തിക്കുന്ന ലോകത്തെ ആദ്യ ഭൂഖണ്ഡാന്തരപദ്ധതിയായ ‘പ്രോജക്റ്റ് ചീറ്റ’യ്ക്കുകീഴിലാണു ചീറ്റകളെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 

ഇന്ത്യയിലെ തുറന്ന വനങ്ങളുടെയും പുല്‍മേടുകളുടെയും ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിനു ചീറ്റകള്‍ സഹായകമാകും. ഇതു ജൈവവൈവിദ്ധ്യം സംരക്ഷിക്കുന്നതിനും ജലസുരക്ഷ, കാര്‍ബണ്‍ വേര്‍തിരിക്കല്‍, മണ്ണിലെ ഈര്‍പ്പസംരക്ഷണം തുടങ്ങിയ പരിസ്ഥിതിസേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അതിലൂടെ സമൂഹത്തിനു വലിയതോതില്‍ പ്രയോജനം ചെയ്യുന്നതിനും സഹായകമാകും. പരിസ്ഥിതിസംരക്ഷണത്തിനും വന്യജീവിസംരക്ഷണത്തിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയ്ക്കനുസൃതമായാണ് ഈ പരിശ്രമം. പരിസ്ഥിതിവികസനം, ഇക്കോടൂറിസം പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പ്രാദേശികസമൂഹത്തിനു മെച്ചപ്പെട്ട ഉപജീവന സാധ്യതകളും ഇതു നൽകും.

–ND– 

 

Project Cheetah is our endeavour towards environment and wildlife conservation. https://t.co/ZWnf3HqKfi

— Narendra Modi (@narendramodi) September 17, 2022

दशकों पहले, जैव-विविधता की सदियों पुरानी जो कड़ी टूट गई थी, विलुप्त हो गई थी, आज हमें उसे फिर से जोड़ने का मौका मिला है।

आज भारत की धरती पर चीता लौट आए हैं।

और मैं ये भी कहूँगा कि इन चीतों के साथ ही भारत की प्रकृतिप्रेमी चेतना भी पूरी शक्ति से जागृत हो उठी है: PM @narendramodi

— PMO India (@PMOIndia) September 17, 2022

मैं हमारे मित्र देश नामीबिया और वहाँ की सरकार का भी धन्यवाद करता हूँ जिनके सहयोग से दशकों बाद चीते भारत की धरती पर वापस लौटे हैं: PM @narendramodi

— PMO India (@PMOIndia) September 17, 2022

ये दुर्भाग्य रहा कि हमने 1952 में चीतों को देश से विलुप्त तो घोषित कर दिया, लेकिन उनके पुनर्वास के लिए दशकों तक कोई सार्थक प्रयास नहीं हुआ।

आज आजादी के अमृतकाल में अब देश नई ऊर्जा के साथ चीतों के पुनर्वास के लिए जुट गया है: PM @narendramodi

— PMO India (@PMOIndia) September 17, 2022

ये बात सही है कि, जब प्रकृति और पर्यावरण का संरक्षण होता है तो हमारा भविष्य भी सुरक्षित होता है। विकास और समृद्धि के रास्ते भी खुलते हैं।

कुनो नेशनल पार्क में जब चीता फिर से दौड़ेंगे, तो यहाँ का grassland ecosystem फिर से restore होगा, biodiversity और बढ़ेगी: PM @narendramodi

— PMO India (@PMOIndia) September 17, 2022

कुनो नेशनल पार्क में छोड़े गए चीतों को देखने के लिए देशवासियों को कुछ महीने का धैर्य दिखाना होगा, इंतजार करना होगा।

आज ये चीते मेहमान बनकर आए हैं, इस क्षेत्र से अनजान हैं।

कुनो नेशनल पार्क को ये चीते अपना घर बना पाएं, इसके लिए हमें इन चीतों को भी कुछ महीने का समय देना होगा: PM

— PMO India (@PMOIndia) September 17, 2022

अंतरराष्ट्रीय गाइडलाइन्स पर चलते हुए भारत इन चीतों को बसाने की पूरी कोशिश कर रहा है।

हमें अपने प्रयासों को विफल नहीं होने देना है: PM @narendramodi

— PMO India (@PMOIndia) September 17, 2022

प्रकृति और पर्यावरण, पशु और पक्षी, भारत के लिए ये केवल sustainability और security के विषय नहीं हैं।

हमारे लिए ये हमारी sensibility और spirituality का भी आधार हैं: PM @narendramodi

— PMO India (@PMOIndia) September 17, 2022

आज 21वीं सदी का भारत, पूरी दुनिया को संदेश दे रहा है कि Economy और Ecology कोई विरोधाभाषी क्षेत्र नहीं है।

पर्यावरण की रक्षा के साथ ही, देश की प्रगति भी हो सकती है, ये भारत ने दुनिया को करके दिखाया है: PM @narendramodi

— PMO India (@PMOIndia) September 17, 2022

हमारे यहाँ एशियाई शेरों की संख्या में भी बड़ा इजाफा हुआ है।

इसी तरह, आज गुजरात देश में एशियाई शेरों का बड़ा क्षेत्र बनकर उभरा है।

इसके पीछे दशकों की मेहनत, research-based policies और जन-भागीदारी की बड़ी भूमिका है: PM @narendramodi

— PMO India (@PMOIndia) September 17, 2022

Tigers की संख्या को दोगुना करने का जो लक्ष्य तय किया गया था उसे समय से पहले हासिल किया है।

असम में एक समय एक सींग वाले गैंडों का अस्तित्व खतरे में पड़ने लगा था, लेकिन आज उनकी भी संख्या में वृद्धि हुई है।

हाथियों की संख्या भी पिछले वर्षों में बढ़कर 30 हजार से ज्यादा हो गई है: PM

— PMO India (@PMOIndia) September 17, 2022

आज देश में 75 wetlands को रामसर साइट्स के रूप में घोषित किया गया है, जिनमें 26 साइट्स पिछले 4 वर्षों में ही जोड़ी गई हैं।

देश के इन प्रयासों का प्रभाव आने वाली सदियों तक दिखेगा, और प्रगति के नए पथ प्रशस्त करेगा: PM @narendramodi

— PMO India (@PMOIndia) September 17, 2022