Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മണിപ്പൂരിലെ നോനി ജില്ലയിലുണ്ടായ ബസ് അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അ​ഗാധദുഃഖം രേഖപ്പെടുത്തി


മണിപ്പൂരിലെ നോനി ജില്ലയിലുണ്ടായ ദാരുണമായ ബസ് അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.   പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക്  50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

“മണിപ്പൂരിലെ നോനി ജില്ലയിൽ ഒരു ദാരുണമായ ബസ് അപകടത്തിലെ ജീവഹാനിയിൽ അതീവ ദുഃഖമുണ്ട്. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ദുരിതബാധിതർക്ക് മണിപ്പൂർ സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകി വരുന്നു. “

Anguished by the loss of lives in Manipur’s Noney district due to a tragic bus accident. My thoughts are with the bereaved families. I hope the injured recover soon. The Manipur government is providing all possible assistance to those affected: PM @narendramodi

— PMO India (@PMOIndia) December 21, 2022

*****

–ND–