Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭൂവിജ്ഞാനീയ, ധാതുവിഭവ മേഖലകളിൽ ഇന്ത്യാ- ബ്രസീൽ ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ഭൂവിജ്ഞാനീയ, ധാതുവിഭവ മേഖലയിൽ സഹകരിക്കുന്നതിന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ബ്രസീൽ ഖനി, ഊർജ്ജ മന്ത്രാലയത്തിനു കീഴിലുള്ള ജിയോളജിക്കൽ സർവേ ഓഫ് ബ്രസീലും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.

ഭൗമശാസ്ത്ര, ധാതു പദാർത്ഥ മേഖലയിൽ സഹകരിക്കുന്നതിന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ജിയോളജിക്കൽ സർവേ ഓഫ് ബ്രസീൽ എന്നിവിടയ്ക്കിടയിൽ വ്യവസ്ഥാപിതമായ സംവിധാനമൊരുക്കാൻ ഈ ധാരണാപത്രം സഹായിക്കും.

**********