Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭൂട്ടാനില്‍ റുപേ കാര്‍ഡിന്റെ രണ്ടാംഘട്ടത്തിന്റെ സമാരംഭത്തിന് വേണ്ടി വെര്‍ച്ച്വല്‍ ചടങ്ങ്


റുപേകാര്‍ഡ് രണ്ടാം ഘട്ടത്തിന്റെ സംയുക്ത സമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയും ഭൂട്ടാന്‍ പ്രധാനമന്തി ലിയോചെന്‍ ഡോ: ലോട്ടേ ഷെറിംഗും പങ്കെടുക്കുന്ന ഒരു വെര്‍ച്ച്വല്‍ ചടങ്ങ് 2020 നവംബര്‍ 20ന് നടക്കും.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഭൂട്ടാന്‍ സന്ദര്‍ശനവേളയില്‍ 2019 ഓഗസ്റ്റില്‍ ഇന്ത്യയുടേയും ഭൂട്ടാന്റേയൂം പ്രധാനമന്ത്രിമാര്‍ സംയുക്തമായാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് സമാരംഭം കുറിച്ചത്. ഭൂട്ടാനില്‍ റുപേകാര്‍ഡിന്റെ ഒന്നാംഘട്ടം നടപ്പാക്കിയതിലൂടെ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഭൂട്ടാനില്‍ അങ്ങോളമിങ്ങോളം എ.ടി.എമ്മുകളുമായും അതുപോലെ വാങ്ങല്‍ കേന്ദ്രങ്ങളുമായുള്ള (പോയിന്റ ഓഫ് സെയില്‍സ്, പി.ഒ.എസ്)ബന്ധപ്പെടലിന് സഹായിച്ചു.
 

രണ്ടാംഘട്ടത്തിലൂടെ ഇപ്പോള്‍ ഭൂട്ടാനിലെ കാര്‍ഡുള്ളവര്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലെ റുപേശൃംഖലയുമായി ബന്ധപ്പെടാന്‍ കഴിയും.

പരസ്പര മനസിലാക്കലിന്റെയും ബഹുമാനത്തിന്റെയും അടിത്തറയിലുള്ള ഒരു പ്രത്യേക പങ്കാളിത്തമാണ് ഇന്ത്യയും ഭൂട്ടാനും പങ്കുവയ്ക്കുന്നത്, സാംസ്‌ക്കാരിക പൈതൃകവും കരുത്തുറ്റ ജനങ്ങള്‍ തമ്മിലുള്ള ബന്ധവും അതിനെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

 

***