Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭൂകമ്പം നാശംവിതച്ച മ്യാൻമറിലെ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി പ്രധാനമന്ത്രി സംഭാഷണം നടത്തി.


ഭൂകമ്പ ദുരന്തത്തിനിരയായ മ്യാൻമറിലെ, സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസാരിച്ചു.

ഈ പ്രതിസന്ധി ഘട്ടത്തിൽ അടുത്ത സുഹൃത്തും അയൽരാജ്യവുമെന്ന നിലയിൽ മ്യാൻമറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആ രാജ്യത്തിനൊപ്പം ഉറച്ചുനിൽക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. ദുരന്തത്തിനെതിരായുള്ള സത്വര പ്രതികരണമെന്നോണം ദുരിതബാധിത പ്രദേശങ്ങൾക്ക് അതിവേഗ സഹായം നൽകുന്നതിനായി ഓപ്പറേഷൻ ബ്രഹ്മ എന്ന നടപടിക്രമം കേന്ദ്രഗവൺമെന്റ് ആരംഭിച്ചു. 

എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“മ്യാൻമറിലെ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി സംസാരിച്ചു. വിനാശകരമായ ഭൂകമ്പത്തിൽ ഒട്ടേറെ ജീവനുകൾ നഷ്ടപ്പെട്ടതിൽ നമ്മുടെ അഗാധമായ അനുശോചനം അറിയിച്ചു. ഒരു അടുത്ത സുഹൃത്തും അയൽക്കാരനും എന്ന നിലയിൽ, ഈ ദുഷ്‌കരമായ സമയത്ത് മ്യാൻമറിലെ ജനങ്ങളുമായി ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. #OperationBrahma യുടെ ഭാഗമായി ദുരന്ത നിവാരണ സാമഗ്രികൾ, മാനുഷിക സഹായം, തെരച്ചിൽ-രക്ഷാ സംഘങ്ങൾ എന്നിവ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അതിവേഗം അയച്ചുകൊണ്ടിരിക്കുന്നു.”

 

-NK-