17-10-2016ല്‍ ഒഡിഷ ഭൂവനേശ്വറിലെ എസ്.യു.എം. ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ കൊല്ലപ്പെട്ടവരക്കും ഗുരുതരമായി പരുക്കേറ്റവര്‍ക്കും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു ധനസഹായം അനുവദിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവുമാണു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുവദിച്ചത്.