Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭുജിലെ കെ കെ പട്ടേൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഏപ്രിൽ 15ന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രിൽ 15 ന് രാവിലെ 11 മണിക്ക് ഗുജറാത്തിലെ ഭുജിലുള്ള കെ കെ പട്ടേൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വീഡിയോ കോൺഫറൻസിംഗിലൂടെ രാജ്യത്തിന് സമർപ്പിക്കും. ഭുജിലെ ശ്രീ കച്ചി ലെവ പട്ടേൽ സമാജാണ് ആശുപത്രി നിർമ്മിച്ചത്.

കച്ചിലെ ആദ്യത്തെ ചാരിറ്റബിൾ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണിത്. 200 കിടക്കകളുള്ള ഈ ആശുപത്രി ഇന്റർവെൻഷണൽ കാർഡിയോളജി (കാത്‌ലാബ്), കാർഡിയോതൊറാസിക് സർജറി, റേഡിയേഷൻ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, നെഫ്രോളജി, യൂറോളജി, ന്യൂക്ലിയർ മെഡിസിൻ, ന്യൂറോ സർജറി, ജോയിന്റ് റീപ്ലേസ്‌മെന്റ് തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും ലബോറട്ടറി, റേഡിയോളജി തുടങ്ങിയ മറ്റ് സഹായ സേവനങ്ങളും നൽകുന്നു. മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഈ മേഖലയിലെ ജനങ്ങൾക്ക് താങ്ങാവുന്ന ചിലവിൽ  എളുപ്പത്തിൽ ലഭ്യമാകും.

–ND–