ഭീകരതയെ കൈകാര്യം ചെയ്യുന്നതിൽ അവ്യക്തതകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തമായി ആവശ്യപ്പെട്ടു. ഭീകരവാദത്തെ വിദേശനയത്തിന്റെ ഉപകരണമായി ഉപയോഗിക്കുന്ന രാജ്യങ്ങൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഭീകരവാദ ധനസഹായം ചെറുക്കുന്നത് സംബന്ധിച്ച മൂന്നാമത് ‘ഭീകരതയ്ക്ക് പണമില്ല’ (എൻഎംഎഫ്ടി) മന്ത്രിതല സമ്മേളനത്തെ ന്യൂഡൽഹിയിൽ ഇന്ന് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിലെ സദസ്സിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയിൽ നടക്കുന്ന സമ്മേളനത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുകയും ലോകം അത് ഗൗരവമായി കാണുന്നതിന് വളരെ മുമ്പുതന്നെ ഭീകരതയുടെ ഇരുണ്ട മുഖം രാഷ്ട്രം കണ്ടതിനെ അനുസ്മരിക്കുകയും ചെയ്തു. “പതിറ്റാണ്ടുകളായി, വിവിധ പേരുകളിലും രൂപത്തിലും ഭീകരവാദം ഇന്ത്യയെ വേദനിപ്പിക്കാൻ ശ്രമിച്ചു,” പ്രധാനമന്ത്രി പറഞ്ഞു. ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകൾ പൊലിഞ്ഞെങ്കിലും ഇന്ത്യ ഭീകരതയ്‌ക്കെതിരെ ധീരമായി പോരാടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരതയെ നേരിടുന്നതിൽ ഉറച്ചുനിൽക്കുന്ന ഇന്ത്യയുമായും അവിടുത്തെ ജനങ്ങളുമായും എല്ലാ പ്രതിനിധികൾക്കും സംവദിക്കാനുള്ള അവസരമാണിതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ഒരു ആക്രമണം പോലും ഒന്നിലധികം ആണെന്ന് ഞങ്ങൾ കരുതുന്നു. നഷ്ടപ്പെട്ട ഒരു ജീവൻ പോലും ഒന്നിലധികമാണ് . അതിനാൽ, ഭീകരവാദത്തെ വേരോടെ പിഴുതെറിയുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ല”, പ്രധാനമന്ത്രി വ്യക്തമാക്കി.
ഈ സമ്മേളനത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, ഭീകരവാദം മനുഷ്യരാശിയെ മുഴുവൻ ബാധിക്കുന്നതിനാൽ അതിനെ മന്ത്രിമാരുടെ ഒത്തുചേരലായി മാത്രം കാണരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയുടെ ദീർഘകാല ആഘാതം പ്രത്യേകിച്ച് ദരിദ്രരിലും പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലും കഠിനമാണെന്ന് അദ്ദേഹം പറഞ്ഞു. “അത് വിനോദസഞ്ചാരമോ വ്യാപാരമോ ആകട്ടെ, നിരന്തരം ഭീഷണി നേരിടുന്ന ഒരു മേഖലയെ ആരും ഇഷ്ടപ്പെടില്ല “, ശ്രീ മോദി അഭിപ്രായപ്പെട്ടു. ഭീകരവാദത്തിന്റെ ഫലമായി ജനങ്ങളുടെ ഉപജീവനമാർഗം അപഹരിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരവാദത്തിന് ധനസഹായം നൽകുന്നതിന്റെ വേരുകൾ കണ്ടെത്തേണ്ടത് കൂടുതൽ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരതയെ നേരിടുന്നതിൽ അവ്യക്തതയുണ്ടാകരുതെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഭീകരവാദത്തെക്കുറിച്ചുള്ള തെറ്റായ സങ്കൽപ്പങ്ങളെ സ്പർശിച്ച അദ്ദേഹം പറഞ്ഞു, “വ്യത്യസ്ത ആക്രമണങ്ങളോടുള്ള പ്രതികരണത്തിന്റെ തീവ്രത അത് എവിടെയാണ് സംഭവിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാൻ കഴിയില്ല. എല്ലാ ഭീകരാക്രമണങ്ങളും ഒരേ രോഷവും നടപടിയും അർഹിക്കുന്നു. കൂടാതെ, ചിലപ്പോൾ, ഭീകരർക്കെതിരായ നടപടി തടയാൻ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പരോക്ഷ വാദങ്ങൾ ഉന്നയിക്കപ്പെടുന്നു. ആഗോള ഭീഷണിയെ നേരിടുമ്പോൾ അവ്യക്തമായ സമീപനത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം അടിവരയിട്ടു. “നല്ല ഭീകരതയും ചീത്ത ഭീകരതയും ഇല്ല. അത് മനുഷ്യത്വത്തിനും സ്വാതന്ത്ര്യത്തിനും സംസ്കാരത്തിനും നേരെയുള്ള കടന്നാക്രമണമാണ്. അതിന് അതിരുകളില്ല,” പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു, “ഐക്യരൂപ്യമുള്ളതും, ഏകീകൃതവും സഹിഷ്ണുതാ രഹിതവുമായ സമീപനത്തിന് മാത്രമേ ഭീകരവാദത്തെ പരാജയപ്പെടുത്താൻ കഴിയൂ, ” പ്രധാനമന്ത്രി ഊന്നി പറഞ്ഞു.
ഒരു ഭീകരനെതിരെ പോരാടുന്നതും ഭീകരതയ്‌ക്കെതിരെ പോരാടുന്നതും തമ്മിലുള്ള വ്യത്യാസത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട്, ആയുധങ്ങളും ഉടനടിയുള്ള തന്ത്രപരമായ പ്രതികരണങ്ങളും ഉപയോഗിച്ച് ഒരു ഭീകരവാദിയെ നിർവീര്യമാക്കാമെന്നും എന്നാൽ ഈ തന്ത്രപരമായ നേട്ടങ്ങൾ അവരുടെ സാമ്പത്തിക നഷ്ടം ലക്ഷ്യമിട്ടുള്ള ഒരു വലിയ തന്ത്രമായില്ലെങ്കിൽ ഫലമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഒരു ഭീകരവാദി ഒരു വ്യക്തിയാണ്, എന്നാൽ ഭീകരവാദം എന്നത് വ്യക്തികളുടെ ശൃംഖലയാണ്” എന്ന് ശ്രീ മോദി പറഞ്ഞു. പ്രതിരോധത്തിന്റെ ഏറ്റവും മികച്ച രൂപമാണ് ആക്രമണമെന്നും ഭീകരവാദത്തെ വേരോടെ പിഴുതെറിയാൻ കൂടുതൽ ക്രിയാത്മകവും വ്യവസ്ഥാപിതവുമായ പ്രതികരണം ആവശ്യമാണെന്നും പ്രധാനമന്ത്രി അടിവരയിട്ടു. നമ്മുടെ പൗരന്മാർ സുരക്ഷിതരായിരിക്കാൻ നാം തീവ്രവാദികളെ പിന്തുടരണമെന്നും അവരുടെ പിന്തുണാ ശൃംഖലകൾ തകർക്കണമെന്നും അവരുടെ സാമ്പത്തികം തകർക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഭീകരവാദത്തിന് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സാമ്പത്തികവുമായ പിന്തുണയുടെ പ്രധാന സ്രോതസ്സുകളിലൊന്നായി ഭരണകൂട പിന്തുണയെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ചില രാജ്യങ്ങൾ അവരുടെ വിദേശനയത്തിന്റെ ഭാഗമായി ഭീകരവാദികളെ പിന്തുണയ്ക്കുന്നു, അദ്ദേഹം പറഞ്ഞു. നിഴൽ യുദ്ധങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സംഘടനകൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് നഷ്ടം ചുമത്തണം. ഭീകരവാദികളോട് സഹതാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘടനകളെയും വ്യക്തികളെയും ഒറ്റപ്പെടുത്തണം. ഇത്തരം കാര്യങ്ങളിൽ ന്യായീകരണങ്ങള്‍ ഒന്നും ഉണ്ടാവരുത് . ഭീകരതയുടെ എല്ലാത്തരം പ്രത്യക്ഷവും ഒളിഞ്ഞിരിക്കുന്നതുമായ പിന്തുണയ്‌ക്കെതിരെ ലോകം ഒന്നിക്കേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരവാദ ഫണ്ടിംഗിന്റെ മറ്റൊരു സ്രോതസ്സായി സംഘടിത കുറ്റകൃത്യങ്ങളെ അടിവരയിട്ട പ്രധാനമന്ത്രി, ക്രിമിനൽ സംഘങ്ങളും ഭീകരവാദ സംഘടനകളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ ഊന്നിപ്പറയുകയും ചെയ്തു, “ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ നടപടി വളരെ പ്രധാനമാണ്. ചില സമയങ്ങളിൽ, കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ പോലും ഭീകരവാദ ഫണ്ടിംഗിനെ സഹായിക്കുന്നുവെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്.. അതിനെതിരെ പോരാടുന്നതിന് ആഗോള സഹകരണം ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.
സങ്കീർണ്ണമായ അന്തരീക്ഷം എടുത്തുകാണിച്ചുകൊണ്ട്, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ, ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റുകൾ, എഗ്‌മോണ്ട് ഗ്രൂപ്പ് എന്നിവ അനധികൃത പണമൊഴുക്ക് തടയുന്നതിനും കണ്ടെത്തുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും സഹകരണം വർധിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന് ഈ ചട്ടക്കൂട് പലവിധത്തിൽ സഹായിക്കുന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ഇത് ഭീകരവാദ ഫണ്ടിങ്ങിന്റെ അപകടസാധ്യതകൾ മനസ്സിലാക്കാനും സഹായിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ വെളിച്ചത്തിൽ ഭീകരവാദത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ചലനാത്മകതയെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു, “ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതിനും റിക്രൂട്ട്‌മെന്റിനുമായി പുതിയ തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. ഡാർക്ക് നെറ്റ്, സ്വകാര്യ കറൻസികൾ എന്നിവയിൽ നിന്നുള്ള വെല്ലുവിളികൾ ഉയർന്നുവരുന്നു. പുതിയ സാമ്പത്തിക സാങ്കേതിക വിദ്യകളെക്കുറിച്ച് ഏകീകൃതമായ ധാരണ ആവശ്യമാണ്. ഈ ശ്രമങ്ങളിൽ സ്വകാര്യമേഖലയെ പങ്കാളികളാക്കേണ്ടതും പ്രധാനമാണ്. എന്നിരുന്നാലും, സാങ്കേതികവിദ്യയെ പൈശാചികവൽക്കരിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി, ഭീകരവാദത്തെ പിന്തുടരുന്നതിനും കണ്ടെത്തുന്നതിനും നേരിടുന്നതിനും സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നേരിട്ടും വെർച്വലയുമുള്ള സഹകരണവും ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, സൈബർ ഭീകരതയ്ക്കും ഓൺലൈൻ മൗലികവാദ പ്രചാരണത്തിനും ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ വിതരണം ചെയ്യപ്പെടുമ്പോൾ ചില സ്ഥാപനങ്ങൾ ഭീകരവാദികളെ വിദൂര സ്ഥലങ്ങളിൽ നിന്നും ഓൺലൈൻ ഉറവിടങ്ങളിൽ നിന്നും ആയുധങ്ങൾ ഉപയോഗിച്ച് പരിശീലിപ്പിക്കുകയും ചെയ്യുന്നു. “ആശയവിനിമയം, യാത്ര, ലോജിസ്റ്റിക്സ് – വിവിധ രാജ്യങ്ങളിൽ ശൃംഖലയുടെ നിരവധി ലിങ്കുകൾ ഉണ്ട്.” ഓരോ രാജ്യവും തങ്ങളുടെ പരിധിയിലുള്ള ശൃംഖലയുടെ ഭാഗങ്ങൾക്കെതിരെ പ്രവർത്തിക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
വിവിധ രാജ്യങ്ങളിലെ നിയമ തത്വങ്ങളിലും നടപടിക്രമങ്ങളിലും പ്രക്രിയകളിലുമുള്ള വ്യത്യാസങ്ങൾ ദുരുപയോഗം ചെയ്യാൻ ഭീകരരെ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. “ഗവൺമെന്റുകൾ തമ്മിലുള്ള ആഴത്തിലുള്ള ഏകോപനത്തിലൂടെയും ധാരണയിലൂടെയും ഇത് തടയാനാകും. സംയുക്ത പ്രവർത്തനങ്ങൾ, രഹസ്യാന്വേഷണ ഏകോപനം, കൈമാറൽ എന്നിവ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തെ സഹായിക്കുന്നു”, പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഭീകരവാദത്തിന്റെയും മൗലികവാദത്തിന്റെയും പ്രശ്‌നങ്ങൾ സംയുക്തമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ആർക്കും ഒരു രാജ്യത്തും സ്ഥാനമുണ്ടവരുത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരതയ്‌ക്കെതിരായ അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കാൻ ഇന്ത്യ അടുത്തിടെ നടത്തിയ ശ്രമങ്ങളെ കുറിച്ച് അറിയിച്ചാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്. സുരക്ഷയുടെ വിവിധ തലങ്ങളെക്കുറിച്ചുള്ള വിവിധ സമ്മേളനങ്ങളെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി, മുംബൈയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ ഭീകരവിരുദ്ധ സമിതിയുടെ പ്രത്യേക സമ്മേളനം, ന്യൂഡൽഹിയിൽ ഇന്റർപോളിന്റെ ജനറൽ അസംബ്ലി എന്നിവയെ പരാമർശിച്ചു. നടന്നുകൊണ്ടിരിക്കുന്ന ‘ഭീകരതയ്‌ക്ക് പണമില്ല’ സമ്മേളനത്തിലൂടെ ഭീകരവാദ ഫണ്ടിംഗിനെതിരെ ആഗോള ആക്കം കൂട്ടാൻ ഇന്ത്യ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ്, ആഭ്യന്തര സെക്രട്ടറി ശ്രീ അജയ് കുമാർ ഭല്ല, ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ ജനറൽ ശ്രീ ദിനകർ ഗുപ്ത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം :
നവംബർ 18-19 തീയതികളിൽ സംഘടിപ്പിച്ചിട്ടുള്ള ദ്വിദിന സമ്മേളനം , ഭീകരവാദ ധനസഹായം ചെറുക്കുന്നത് സംബന്ധിച്ച നിലവിലെ അന്താരാഷ്ട്ര ഭരണക്രമത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചും ഉയർന്നുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ചും ചർച്ച ചെയ്യും. 2018 ഏപ്രിലിൽ പാരീസിലും 2019 നവംബറിൽ മെൽബണിലും നടന്ന മുമ്പത്തെ രണ്ട് സമ്മേളനങ്ങളുടെ നേട്ടങ്ങളും പഠനങ്ങളും സമ്മേളനം വിലയിരുത്തും. ഭീകര വാദികൾക്ക് സാമ്പത്തിക സഹായം നിഷേധിക്കുന്നതിൽ ആഗോള സഹകരണം വർദ്ധിപ്പിക്കുന്നതിന് പ്രവർത്തിക്കും. മന്ത്രിമാർ, ബഹുമുഖ സംഘടനാ മേധാവികൾ, ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) പ്രതിനിധികൾ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള 450 പ്രതിനിധികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.
‘ഭീകരവാദത്തിലും ഭീകരവാദ ധനസഹായത്തിലുമുള്ള ആഗോള പ്രവണതകൾ’, ‘ഭീകരവാദത്തിനായുള്ള ഔപചാരികവും അനൗപചാരികവുമായ ഫണ്ടുകളുടെ ഉപയോഗം’, ‘നൂതന സാങ്കേതിക വിദ്യകളും ഭീകരവാദ ധനസഹായവും, ഭീകരവാദ ധനസഹായം ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണത്തിലെ വെല്ലുവിളികൾ ” എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാകും സമ്മേളനത്തിലെ ചർച്ചകൾ.
–ND–
Addressing the ‘No Money for Terror’ Ministerial Conference on Counter-Terrorism Financing. https://t.co/M7EhOCYIxS
— Narendra Modi (@narendramodi) November 18, 2022
India has fought terrorism bravely. pic.twitter.com/iPHeepOcVZ
— PMO India (@PMOIndia) November 18, 2022
We will not rest till terrorism is uprooted. pic.twitter.com/ZER4uwjEps
— PMO India (@PMOIndia) November 18, 2022
The long-term impact of terrorism is particularly hard on the poor and on the local economy. pic.twitter.com/KZ8iyVHMuQ
— PMO India (@PMOIndia) November 18, 2022
There should be no need for anyone to remind the world of the dangers of terrorism. pic.twitter.com/ylvKKBETXm
— PMO India (@PMOIndia) November 18, 2022
All terrorist attacks deserve equal outrage and action. pic.twitter.com/5ref0Wjw4h
— PMO India (@PMOIndia) November 18, 2022
Uniform, unified and zero-tolerance approach can defeat terrorism. pic.twitter.com/6L4l0Wqe7Y
— PMO India (@PMOIndia) November 18, 2022
Uprooting terrorism needs a larger, proactive, systemic response. pic.twitter.com/ZkoEGIifkU
— PMO India (@PMOIndia) November 18, 2022
It is well known that terrorist organizations get money through several sources.
One source is state support. pic.twitter.com/IG7AHnttDe
— PMO India (@PMOIndia) November 18, 2022
One of the sources of terror funding is organised crime. pic.twitter.com/GgfQK2IVmy
— PMO India (@PMOIndia) November 18, 2022
Joint operations, intelligence coordination and extradition help the fight against terror. pic.twitter.com/onlZRYz9Uf
— PMO India (@PMOIndia) November 18, 2022
***
Addressing the 'No Money for Terror' Ministerial Conference on Counter-Terrorism Financing. https://t.co/M7EhOCYIxS

India has experienced the dark face of terrorism long before the world took serious note of it.
— Narendra Modi (@narendramodi) November 18, 2022
We will not rest till terrorism is uprooted. pic.twitter.com/KkqvMNdnyE
All terror attacks merit equal outrage and action. pic.twitter.com/OH8xXB7ZXJ
— Narendra Modi (@narendramodi) November 18, 2022
The world needs to unite against all kinds of terror. pic.twitter.com/TSoAZcjgvI
— Narendra Modi (@narendramodi) November 18, 2022