ആണവ സുരക്ഷ ചിലവ് ലോക ശ്രദ്ധ ആകര്‍ഷിച്ചതിലൂടെ ആഗോള സുരക്ഷയയ്ക്ക് വലിയൊരു സേവനമാണ് യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമ ചെയ്തതെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. വാഷിംഗ്ടണില്‍ തന്റെ ബഹുമാനാര്‍ത്ഥം അമേരിക്കന്‍ പ്രസിഡന്റ് നല്‍കിയ അത്താഴ വിരുന്നില്‍ ആണവ സുരക്ഷ ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അടുത്തിടെ ബ്രസ്സല്‍സില്‍ നടന്ന ഭീകരാക്രമണങ്ങളെ പരാമര്‍ശിക്കവെ, ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് ആണവ സുരക്ഷ നേരിടുന്ന വെല്ലുവിളി എത്രമാത്രം യഥാര്‍ത്ഥവും സത്വരവുമാണെന്ന് ബ്രസ്സല്‍സ് നമ്മെ കാട്ടി തന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരവാദത്തിന്റെ മൂന്ന് സമകാലീന സവിശേഷതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രീ. നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഒന്നാമതായി, ഇപ്പോഴത്തെ ഭീകരവാദം അരങ്ങേറുന്നത് പരമാവധി അക്രമത്തിന്റെ പശ്ചാത്തലത്തിലാണ്. രണ്ടാമതായി ഗുഹയ്ക്കുള്ളിലെ ഒരാളെയല്ല നാം തിരയുന്നത്. മറിച്ച് ഒരു നഗരത്തിലുള്ള കമ്പ്യൂട്ടറോ, സ്മാര്‍ട്ട് ഫോണോ കൈവശമുള്ള ഒരു ഭീകരവാദിയെയാണ്. മൂന്നാമതായി ഭീകരവാദികള്‍ക്കും ആണവക്കടത്തുകാര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റിന്റെ വിഭാഗങ്ങളാണ് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത്.
ഭീകരത രൂപാന്തരം പ്രാപിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യയാണ് ഭീകരവാദികള്‍ ഉപയോഗിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവയോടുള്ള നമ്മുടെ പ്രതികരണങ്ങളാകട്ടെ ഭൂതകാലത്തേതും. ഭീകരത എന്നത് ആഗോള വ്യാപകമായ ശൃംഖലയാണെങ്കിലും നാം ഇപ്പോഴും ഈ ഭീഷണിയെ നേരിടുന്നത് ദേശീയമായിട്ടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയുടെ വ്യാപനവും വിതരണ കണ്ണികളും ആഗോളമാണെങ്കിലും ഇത് ചെറുക്കുന്നതില്‍ രാജ്യങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥമായ സഹകരണമില്ല.
ഭികര പ്രവര്‍ത്തനങ്ങള്‍ കടുത്ത ശിക്ഷയ്ക്ക് വിധേയമാവുകയും, ഭീകരത തടയുകയും ചെയ്തില്ലെങ്കില്‍ ആണവ ഭീകരതയെ തടുക്കനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരത എന്നത് മറ്റ് വല്ലവരുടെയും പ്രശ്മനാണെന്നും അത്, അവരുടെ ഭീകരനാണ്, നമ്മുടെയല്ല എന്ന ചിന്ത ഏവരും വെടിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ആണവ സുരക്ഷ എന്നത് ഒരു ദേശീയ മുന്‍ഗണനയായി നില കൊള്ളണമെന്നും, എല്ലാ രാഷ്ടങ്ങളും തങ്ങളുടെ രാജ്യന്തര കടമകള്‍ പൂര്‍ണ്ണമായി പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
PM @narendramodi and @POTUS in discussion at the NSS Dinner at the White House. pic.twitter.com/bbbD0fBqcC
— PMO India (@PMOIndia) March 31, 2016
Interacted with world leaders at the NSS dinner at the White House. Shared my thoughts on the threat of nuclear terrorism.
— Narendra Modi (@narendramodi) April 1, 2016