Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭിന്നലിംഗക്കാരുടെ (അവകാശങ്ങള്‍ സംരക്ഷിക്കല്‍) ബില്‍ 2019 കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.


ഭിന്നലിംഗക്കാരുടെ (അവകാശ സംരക്ഷണ ബില്‍ 2019) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. 

അവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസപരമായ ശാക്തീകരണമാണ് ബില്‍ ലക്ഷ്യം വയ്ക്കുന്നത്. 

ഫലപ്രാപ്തി

ഭിന്നലിംഗ സമൂഹത്തെ അപമാനത്തില്‍നിന്നു കരകയറ്റുകയും പാര്‍ശ്വവല്‍കരിക്കപ്പെട്ടിരിക്കുന്ന അവര്‍ക്കെതിരായ വിവേചനവും അക്രമങ്ങളും അവസാനിപ്പിച്ചു സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയും ചെയ്യുന്ന ബില്‍ ഗണ്യമായ എണ്ണം ഭിന്നലിംഗക്കാര്‍ക്കു ഗുണകരമാകും. ഇത് അവരെ സമൂഹം ഉള്‍ക്കൊള്ളുന്ന സാഹചര്യം സൃഷ്ടിക്കുകയും അവരെ സമൂഹത്തിലെ ക്രിയാത്മക അംഗങ്ങളാക്കി മാറ്റുകയും ചെയ്യും. 

പശ്ചാത്തലം

സമൂഹത്തിലെ സാധാരണ വിഭാഗങ്ങളായ പുരുഷന്റെയോ സ്ത്രീയുടെയോ ഭാവങ്ങളില്ലാത്ത ഭിന്നലിംഗ സമൂഹം രാജ്യത്ത് ഏറ്റവുമധികം വിവേചനം അഭിമുഖീകരിക്കുന്ന വിഭാഗമാണ്. അതിന്റെ പ്രത്യാഘാതമായി അവര്‍ സമൂഹത്തില്‍നിന്നു പുറന്തള്ളപ്പെടുകയും വിവേചനം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, തൊഴിലില്ലായ്മ, ചികില്‍സാ സൗകര്യങ്ങളുടെ കുറവ് തുടങ്ങിയവ അനുഭവിക്കേണ്ടിവരികയും ചെയ്യുന്നു. ഈ ബില്‍ ഭിന്നലിംഗ സമൂഹത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ശാക്തീകരിക്കും.