ഭാരത് ഒമാന് റിഫൈനറീസ് ലിമിറ്റഡിലുള്ള ഭാരത് പെട്രോളിയം കോര്പറേഷന്റെ നിക്ഷേപമുയര്ത്തുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്കി. നിക്ഷേപത്തുകം 3000 കോടി രൂപ വരെയായി ഉയര്ത്തുന്നതിനാണ് അനുമതി.
മൊത്തം ആസ്തിയിലുണ്ടായിട്ടുള്ള ഇടിവു സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാന് ബി.പി.സി.എല്. നിക്ഷേപം ബി.ഒ.ആര്.എല്ലിനു സഹായകമാകും. ഇതു രാജ്യത്തിന്റെ വടക്കന്, മധ്യഭാഗങ്ങളില് പെട്രോളിയം ഉല്പന്നങ്ങളുടെ ലഭ്യത ഉയര്ത്തുകയും മധ്യപ്രദേശിന്റെ വ്യാവസായികവളര്ച്ചയ്ക്കും നികുതി, തൊഴിലവസരവര്ധനയ്ക്കും ഗുണകരമാകുകയും ചെയ്യും.