Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭാരതരത്‌നം എം.എസ്. സുബ്ബുലക്ഷ്മിയുടെ പ്രപൗത്രിമാരായ എസ്.ഐശ്വര്യയും എസ്.സൗന്ദര്യയും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ഭാരതരത്‌നം എം.എസ്. സുബ്ബുലക്ഷ്മിയുടെ പ്രപൗത്രിമാരായ എസ്.ഐശ്വര്യയും എസ്.സൗന്ദര്യയും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


ഭാരതരത്‌നം എം.എസ്. സുബ്ബുലക്ഷ്മിയുടെ പ്രപൗത്രിമാരായ എസ്.ഐശ്വര്യയും എസ്.സൗന്ദര്യയും മാതാപിതാക്കളായ വി.ശ്രീനിവാസനും ഗീത ശ്രീനിവാസനുമൊപ്പം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

ഐശ്വര്യയും സൗന്ദര്യയും ചേര്‍ന്ന് ‘മൈത്രീം ഭജതാ’ ആലപിച്ചു. 1966 ഒക്ടോബറില്‍ ഐക്യരാഷ്ട്രസഭയില്‍ എം.എസ്.സുബ്ബുലക്ഷ്മി ഈ പ്രാര്‍ഥന ആലപിച്ചിരുന്നു.
കാഞ്ചിയിലെ ആചാര്യനായിരുന്ന ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി ചിട്ടപ്പെടുത്തിയ സംസ്‌കൃത പ്രാര്‍ഥനയാണിത്.

യു.എന്നില്‍ നടത്തിയ കച്ചേരിക്കുശേഷം മിക്ക കച്ചേരികളിലും എം.എസ്.സുബ്ബുലക്ഷ്മി ആലപിച്ചിരുന്ന ഈ കൃതി പ്രാപഞ്ചിക സൗഹൃദത്തിന്റെയും ലോകസമാധാനത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാണ്. മാനവസമൂഹത്തിനാകെ ദൈവാനുഗ്രഹവും സന്തോഷവും വര്‍ധിക്കട്ടെ എന്നര്‍ഥം വരുന്ന ‘ശ്രേയോ ഭൂയാത് സകല ജനാനാം’ എന്ന വരിയോടെയാണ് കൃതി അവസാനിക്കുന്നത്.