Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭരണ പരിഷ്‌കാര രംഗത്ത് ഇന്ത്യ-ബ്രിട്ടണ്‍ സഹകരണം


ഭരണപരിഷ്‌കാര പൊതുഭരണ രംഗങ്ങളില്‍ സഹകരിക്കുന്നതിന് ഇന്ത്യയും, ബ്രിട്ടനും തമ്മില്‍ 2015 നവംബറില്‍ ഒപ്പ് വച്ച ധാരണാ പത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

സദ്ഭരണം ഉറപ്പാക്കല്‍, സേവനം നല്‍കുന്നതില്‍ ഉദ്യോഗസ്ഥ ഇടപെടല്‍ കുറയ്ക്കല്‍, ആവലാതി പരിഹാര സംവിധാനം, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണ പരിഷ്‌കാരം, സാമൂഹ്യ സുരക്ഷിതത്വം ശക്തിപ്പെടുത്തല്‍, ദുരന്ത നിവാരണം, ഗവണ്‍മെന്റ് നടപടി ക്രമങ്ങളുടെ ഡിജിറ്റല്‍ വല്‍ക്കരണം തുടങ്ങിയ മേഖലകളില്‍ ആയിരിക്കും ഇരു രാജ്യങ്ങളും സഹകരിക്കുക.