Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭരണവും നടത്തിപ്പും നിരീക്ഷണ ചട്ടക്കൂടും ശക്തിപ്പെടുത്തുന്നതിനായി ദേശീയ നൈപുണ്യ വികസന ഫണ്ടും(എന്‍.എസ്.ഡി.എഫ്.) ദേശീയ നൈപുണ്യ വികസന കോര്‍പറേഷനും (എന്‍.എസ്.ഡി.സി.) പുനഃസംഘടിപ്പിക്കുന്നതിനു മന്ത്രിസഭാ അനുമതി


ഭരണവും നടത്തിപ്പും നിരീക്ഷണ ചട്ടക്കൂടും ശക്തിപ്പെടുത്തുന്നതിനായി ദേശീയ നൈപുണ്യ വികസന ഫണ്ടും(എന്‍.എസ്.ഡി.എഫ്.) ദേശീയ നൈപുണ്യ വികസന കോര്‍പറേഷനും (എന്‍.എസ്.ഡി.സി.) പുനഃസംഘടിപ്പിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
പുനഃസംഘാടനം എന്‍.എസ്.ഡി.സിയുടെ നടത്തിപ്പില്‍ കൂടുതല്‍ ഏകീകൃതമായ ഭരണവും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തും. അംഗീകാരം ലഭിച്ചതോടെ ഭരണവും നടത്തിപ്പും നിരീക്ഷണ ചട്ടക്കൂടും ശക്തിപ്പെടുത്തുന്നതിനായി എന്‍.എസ്.ഡി.എഫിന്റെയും എന്‍.എസ്.ഡി.സിന്റെയും ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കപ്പെടും.

പശ്ചാത്തലം: നൈപുണ്യ വികസനത്തിനായി ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നതിനായി ധനകാര്യ മന്ത്രാലയം എന്‍.എസ്.ഡി.സിയും എന്‍.എസ്.ഡി.എഫും യഥാക്രമം 2008 ജൂലൈയിലും 2009 ജനുവരിയിലുമാണ് റജിസ്റ്റര്‍ ചെയ്തത്. ഗവണ്‍മെന്റ് സ്രോതസ്സുകളില്‍നിന്നും ഉഭകക്ഷി, ബഹുകക്ഷി, മറ്റു തരം ഏജന്‍സികളില്‍നിന്നും സാമ്പത്തിക സഹായം കൈപ്പറ്റുന്നതിനുള്ള സംവിധാനമായാണ് എന്‍.എസ്.ഡി.എഫ്. ട്രസ്റ്റ് രൂപീകരിച്ചത്. വിവിധ മേഖലകള്‍ക്കായുള്ള പ്രത്യേക പദ്ധതികളിലൂടെ ഇന്ത്യന്‍ യുവത്വത്തിന്റെ നൈപുണ്യം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ഉത്തേജിപ്പിക്കുകയും ആണ് അതിന്റെ പ്രധാന ലക്ഷ്യം.
ദേശീയ നൈപുണ്യ വികസന ദൗത്യത്തിന്റെ ലക്ഷ്യപ്രാപ്തിക്കും രാജ്യത്തിലെ നൈപുണ്യ വികസനത്തെ ഉത്തേജിപ്പിക്കുന്നതിനും വേണ്ടി എന്‍.എസ്.ഡി.സിയുമായി എന്‍.എസ്.ഡി.എഫ്. നിക്ഷേപ നടത്തിപ്പു കരാറി(ഐ.എം.എ.)ല്‍ ഏര്‍പ്പെട്ടിരുന്നു. എന്‍.എസ്.ഡി.സിയുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നടത്താനുള്ള ഉത്തരവാദിത്തം എന്‍.എസ്.ഡി.എഫിനു നല്‍കുന്നതിനുള്ള വ്യവസ്ഥ ഈ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.