ഭരണഘടനാ (ജമ്മു കശ്മീരിനു ബാധകമാകുന്നത്) ഉത്തരവ്, 2017 വഴി ഭരണഘടനാ (ജമ്മു കശ്മീരിനു ബാധകമാകുന്നത്) ഉത്തരവ്, 1954 ഭേദഗതി ചെയ്യുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.
ചരക്കു സേവന നികുതിസമ്പ്രദായം ജമ്മു കശ്മീര്‍ സംസ്ഥാനത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് ഈ അനുമതി വഴിയൊരുക്കുന്നു.
രാഷ്ട്രപതി അംഗീകരിച്ചതോടെ 2017 ജൂലൈ ആറിന് ഭരണഘടനാ (ജമ്മു കശ്മീരിനു ബാധകമാകുന്നത്) ഉത്തരവ്, 2017 ഇന്ത്യാ ഗസറ്റില്‍ വിജ്ഞാപനം ചെയ്തിരുന്നു.