Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭഗത് സിംഗ്, രാജ്ഗുരു, സുഖദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രാധാനമന്ത്രിയുടെ പ്രണാമം


ഭഗത് സിംഗ്, രാജ്ഗുരു, സുഖദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവര്‍ക്ക് പ്രണാമം അര്‍പ്പിച്ചു. മൂവരുടെയും അജയ്യമായ ശൗര്യവും, രാജ്യസ്‌നേഹവും തലമുറകളെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തങ്ങളുടെ നവയൗവന കാലത്ത് ഈ മൂന്ന് പേരും സ്വന്തം ജീവന്‍ ബലികൊടുത്തത് വരും തലമുറകള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായു ശ്വസിക്കാന്‍ വേണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.