ന്യൂഡല്‍ഹി; 2024 ഒക്‌ടോബര്‍ 03
ആഭ്യന്തര എണ്ണക്കുരു ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യ എണ്ണകളില്‍ സ്വയംപര്യാപ്തത (ആത്മനിര്‍ഭര്‍ ഭാരത്) കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നാഴികകല്ല് മുന്‍കൈയായി ഭക്ഷ്യ എണ്ണകള്‍ – എണ്ണക്കുരുക്കള്‍ (എന്‍.എം.ഇ.ഒ-എണ്ണക്കുരുക്കള്‍) എന്നിവയുടെ ദേശീയ ദൗത്യത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മൊത്തം 10,103 കോടി രൂപയുടെ അടങ്കലോടെ 2024-25 മുതല്‍ 2030-31 വരെയുള്ള ഏഴ് വര്‍ഷത്തെ കാലയളവിലാണ് ദൗത്യം നടപ്പാക്കുക.
പ്രധാന പ്രാഥമിക എണ്ണക്കുരു വിളകളായ റാപ്പിസീഡ്-കടുക്, നിലക്കടല, സോയാബീന്‍, സൂര്യകാന്തി, എള്ള് എന്നിവയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിലും പരുത്തി, നെല്ല്, തവിട്, ട്രീ ബോര്‍ണ്‍ ഓയിലുകള്‍. (എണ്ണലഭിക്കുന്ന വിത്തുകള്‍)തുടങ്ങിയ ദ്വിതീയ സ്രോതസ്സുകളില്‍ നിന്നുള്ള ശേഖരണവും വേര്‍തിരിച്ചെടുക്കല്‍ കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിലും പുതിയതായി അംഗീകരിച്ച എന്‍.എം.ഇ.ഒ-എണ്ണക്കുരുക്കള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. 2030-31 ഓടെ പ്രാഥമിക എണ്ണക്കുരു ഉല്‍പ്പാദനം 39 ദശലക്ഷം ടണ്ണില്‍ നിന്ന് (2022-23) 69.7 ദശലക്ഷം ടണ്ണായി ഉയര്‍ത്താനാണ് ദൗത്യം ലക്ഷ്യമിടുന്നത്. എന്‍.എം.ഇ.ഒ-ഒ.പി (ഓയില്‍ പാം) യുമായി ചേര്‍ന്ന്, 2030-31 ഓടെ നമ്മുടെ ആഭ്യന്തര ഭഷ്യഎണ്ണയുടെ ഉല്‍പ്പാദനം ആവശ്യത്തിന്റെ 75%മായ 25.45 ദശലക്ഷം ടണ്‍ ആയി ഉയര്‍ത്താന്‍ ദൗത്യം ലക്ഷ്യമിടുന്നു. ഉയര്‍ന്ന വിളവ് നല്‍കുന്ന ഉയര്‍ന്ന എണ്ണ അടങ്ങിയ വിത്ത് ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും നെല്ല് കൃഷി കഴിഞ്ഞശേഷം തരിശായി കിടക്കുന്ന പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിലൂടെയും ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഇത് കൈവരിക്കാനാകും. ജീനോം എഡിറ്റിംഗ് പോലുള്ള അത്യാധുനിക ആഗോള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഉയര്‍ന്ന ഗുണമേന്മയുള്ള വിത്തുകള്‍ വികസിപ്പിക്കുന്നതിനായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദൗത്യം കൈവരിക്കും.
ഗുണമേന്മയുള്ള വിത്തുകളുടെ സമയോചിതമായ ലഭ്യത ഉറപ്പാക്കാന്‍, സഹകരണസ്ഥാപനങ്ങള്‍, കാര്‍ഷികോല്‍പ്പാദന സംഘടനകള്‍ (എഫ്.പി.ഒ) ഗവണ്‍മെന്റ് അല്ലങ്കില്‍ സ്വകാര്യ വിത്ത് കോര്‍പ്പറേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്ന വിത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഏജന്‍സികളുമായുള്ള കൂടുതല്‍ മികച്ച ബന്ധം സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ പ്രാപ്തരാക്കുന്നതിനായി ”സീഡ് ഓതന്റിക്കേഷന്‍, ട്രേസബിലിറ്റി ഹോളിസ്റ്റിക് ഇന്‍വെന്ററി (സാഥി)” എന്ന പോര്‍ട്ടലിലൂടെ ദൗത്യം 5 വര്‍ഷത്തെ ഒരു ഓണ്‍ലൈന്‍ റോളിംഗ് സീഡ് പ്ലാന്‍ അവതരിപ്പിക്കും. വിത്തുല്‍പാദന അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പൊതുമേഖലയില്‍ 65 പുതിയ വിത്ത് ഹബ്ബുകളും 50 വിത്ത് സംഭരണ യൂണിറ്റുകളും സ്ഥാപിക്കും.
ഇതിനുപുറമെ, 347 അതുല്യ ജില്ലകളിലായി 600-ലധികം മൂല്യ ശൃംഖല ക്ലസ്റ്ററുകള്‍ വികസിപ്പിക്കും, പ്രതിവര്‍ഷം ഇത് 10 ലക്ഷം ഹെക്ടറിലധികം വ്യാപിപ്പിക്കും. എഫ്.പി.ഒകള്‍, സഹകരണ സ്ഥാപനങ്ങള്‍, പൊതു അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ പോലുള്ള മൂല്യ ശൃംഖല പങ്കാളികളാണ് ഈ ക്ലസ്റ്ററുകള്‍ നിയന്ത്രിക്കുന്നത്. ഈ ക്ലസ്റ്ററുകളിലെ കര്‍ഷകര്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള വിത്തുകളും, നല്ല കാര്‍ഷിക രീതികളെക്കുറിച്ചുള്ള പരിശീലനവും (ജി.എ.പി), കാലാവസ്ഥയും കീടനിയന്ത്രണവും സംബന്ധിച്ച ഉപദേശക സേവനങ്ങളും ലഭിക്കും.
നെല്ലും ഉരുളക്കിഴങ്ങും കൃഷിചെയ്തശേഷം തരിശായി കിടക്കുന്ന നിലങ്ങള്‍ ലക്ഷ്യമാക്കിയും ഇടവിളകളും വിള വൈവിദ്ധ്യവല്‍ക്കരണവും പ്രോത്സാഹിപ്പിച്ചും 40 ലക്ഷം ഹെക്ടറില്‍ അധിക എണ്ണക്കുരുക്കൃഷി വ്യാപിപ്പിക്കാനും ദൗത്യം ശ്രമിക്കും.
എഫ്.പി.ഒകള്‍, സഹകരണ സ്ഥാപനങ്ങള്‍, വ്യവസായ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരുത്തിവിത്ത്, അരിയുടെ തവിട്, കോണ്‍ ഓയില്‍ , ട്രീ-ബോണ്‍ ഓയിലുകള്‍ (ടി.ബി.ഒകള്‍) തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ളള വീണ്ടെടുപ്പ് വര്‍ദ്ധിപ്പിക്കുന്നതിനായി വിളവെടുപ്പിന് ശേഷമുള്ള യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനോ നവീകരിക്കുന്നതിനോ പിന്തുണ നല്‍കും.
അതിനുപുറമെ, വിവരം ലഭ്യമാക്കല്‍, വിദ്യാഭ്യാസം, ആശയവിനിമയം (ഐ.ഇ.സി) കൂട്ടായപ്രവര്‍ത്തനത്തിലൂടെ ശിപാര്‍ശചെയ്യപ്പെടുന്ന ഭക്ഷ്യ എണ്ണകളുടെ ഭക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള അവബോധവും ദൗത്യം പ്രോത്സാഹിപ്പിക്കും.
ആഭ്യന്തര എണ്ണക്കുരു ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുക, ഭക്ഷ്യ എണ്ണകളില്‍ ആത്മനിര്‍ഭരത (സ്വയം പര്യാപ്തത) ലക്ഷ്യം കൈവരിക്കുന്നതില്‍ മുന്നേറുക, അതുവഴി ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനൊപ്പം വിലപ്പെട്ട വിദേശനാണ്യം സംരക്ഷിക്കുക, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ദൗത്യം ലക്ഷ്യമിടുന്നത്. കുറഞ്ഞ ജല ഉപഭോഗം, മെച്ചപ്പെട്ട മണ്ണിന്റെ ആരോഗ്യം, വിളവിന് ശേഷം തരിശുകിടക്കുന്ന പ്രദേശങ്ങള്‍ ഉല്‍പ്പാദനക്ഷമമാക്കല്‍ എന്നിവയുടെ രൂപത്തിലും ഈ ദൗത്യം ഗണ്യമായ പാരിസ്ഥിതിക നേട്ടങ്ങള്‍ കൈവരിക്കും.
പശ്ചാത്തലം:
ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ആവശ്യത്തിന് 57% വരുന്ന ഇറക്കുമതിയെയാണ് രാജ്യം പ്രധാനമായും ആശ്രയിക്കുന്നത്. ഈ ആശ്രിതത്വത്തെ അഭിസംബോധന ചെയ്യുന്നതിനും സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിനുമായി, ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് രാജ്യത്ത് ഓയില്‍ പാം (എണ്ണക്കുരു) കൃഷി വര്‍ദ്ധിപ്പിക്കുന്നതിന് 2021ല്‍ ആരംഭിച്ച 11,040 കോടി അടങ്കലോടുകൂടിയ ഭക്ഷ്യ എണ്ണകളുടെ ദേശീയ ദൗത്യം – ഓയില്‍ പാം (എന്‍.എം.ഇ.ഒ-ഒ.പി)ക്ക് സമാരംഭം കുറിച്ചതുള്‍പ്പെടെ കേന്ദ്ര ഗവണ്‍മെന്റ് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്, .
അതുകൂടാതെ, എണ്ണക്കുരു കര്‍ഷകര്‍ക്ക് ആദായകരമായ വില ഉറപ്പാക്കാന്‍ നിര്‍ബന്ധിത ഭക്ഷ്യ എണ്ണക്കുരുക്കള്‍ക്കുള്ള മിനിമം താങ്ങുവില (എം.എസ്.പി) ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വില പിന്തുണ പദ്ധതിയിലൂടെയും വിലസ്ഥിരതാ (പ്രൈസ് ഡിഫിഷ്യന്‍സി പേയ്‌മെന്റ് സ്‌കീം) പദ്ധതിയിലൂടെയും എണ്ണക്കുരു കര്‍ഷകര്‍ക്ക് എം.എസ്.പി ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷണന്‍ അഭിയാന്റെ (പി.എം-ആഷ) തുടര്‍ച്ച, ഉറപ്പാക്കുന്നു. കൂടാതെ, കുറഞ്ഞ നിരക്കിലുള്ള ഇറക്കുമതിയില്‍ നിന്ന് ആഭ്യന്തര ഉല്‍പ്പാദകരെ സംരക്ഷിക്കുന്നതിനും പ്രാദേശിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ഭക്ഷ്യ എണ്ണകള്‍ക്ക് 20% ഇറക്കുമതി തീരുവയും ചുമത്തിയിട്ടുണ്ട്.
****
The Cabinet’s approval for a National Mission on Edible Oils – Oilseeds (NMEO-Oilseeds) is a major step towards Atmanirbharta. This mission will boost domestic oilseed production, support hardworking farmers and encourage sustainable agricultural practices.…
— Narendra Modi (@narendramodi) October 3, 2024