ഭക്ഷ്യ സുരക്ഷാമേഖലയിലെ സഹകരണത്തിനായി റോയല്‍ ഗവണ്‍മെന്റ് ഓഫ് ഭൂട്ടാന്റെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഭൂട്ടാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയും (ബി.എഫ്.ഡി.എ) ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയും (എഫ്.എസ്.എസ്.എ.ഐ) തമ്മില്‍ കരാര്‍ ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
റോയല്‍ ഗവണ്‍മെന്റ് ഓഫ് ഭൂട്ടാന്റെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഭൂട്ടാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയും (ബി.എഫ്.ഡി.എ) ഇന്ത്യാ ഗവണ്‍മെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയും (എഫ്.എസ്.എസ്.എ.ഐ) തമ്മില്‍ ഒപ്പിടുന്ന ഈ കരാര്‍
രണ്ട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം സുഗമമാക്കും. ഇന്ത്യയിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ എഫ്.എസ്.എസ്.എ.ഐ നിര്‍ദ്ദേശിച്ചിട്ടുള്ള ഉപാധികള്‍ പാലിച്ചിട്ടുണ്ടെന്നതിന്റെ സാക്ഷ്യപത്രമായി ബി.എഫ്.ഡി.എ ഒരു ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത് വ്യാപാരം സുഗമമാക്കല്‍ പ്രോത്സാഹിപ്പിക്കുകയും ഇരുവശത്തേയും പരിപാലന ചെലവ് കുറയ്ക്കുകയും ചെയ്യും.
SK