Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭക്തർക്കു മെച്ചപ്പെട്ട തീർത്ഥാടന അനുഭവങ്ങൾ ഉറപ്പാക്കാൻ ഞങ്ങളുടെ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി


 

സൗദി അറേബ്യയിലെ ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് ബിൻ ഫൗസാൻ അൽ-റബിയയുമായി ഒപ്പുവച്ച 2025ലെ ഹജ്ജ് കരാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ഈ കരാർ ഉത്കൃഷ്ടമായ വാർത്തയാണെന്നു ശ്രീ മോദി പറഞ്ഞു. “ഭക്തർക്കു മെച്ചപ്പെട്ട തീർത്ഥാടന അനുഭവം ഉറപ്പാക്കാൻ ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്” – പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ എക്സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ഉത്കൃഷ്ടമായ വാർത്തയായ ഈ കരാറിനെ ഞാൻ സ്വാഗതം ചെയ്യുന്നു. ഭക്തർക്കു മെച്ചപ്പെട്ട തീർത്ഥാടന അനുഭവങ്ങൾ ഉറപ്പാക്കാൻ ഞങ്ങളുടെ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.”

***

SK