പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചെയർമാനും സിഇഒയും ബ്ലാക്ക്സ്റ്റോണിന്റെ സഹസ്ഥാപകനുമായ ശ്രീ സ്റ്റീഫൻ ഷ്വാർസ്മാനുമായി കൂടിക്കാഴ്ച നടത്തി .
ഇന്ത്യയിലെ ബ്ലാക്ക്സ്റ്റോണിന്റെ നിലവിലുള്ള പദ്ധതികളെക്കുറിച്ചും അടിസ്ഥാനസൗകര്യങ്ങൾ , റിയൽ എസ്റ്റേറ്റ് മേഖലകളിലെ കൂടുതൽ നിക്ഷേപങ്ങളോടുള്ള അവരുടെ താൽപ്പര്യത്തെക്കുറിച്ചും ശ്രീ ഷ്വാർസ്മാൻ പ്രധാനമന്ത്രിയെ വിശദീകരിച്ചു. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈൻ, നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ എന്നിവയുൾപ്പെടെ ഇന്ത്യയിലെ വാഗ്ദാന നിക്ഷേപ അവസരങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു.
It was a delight to meet Mr. Stephen Schwarzman, the CEO of @blackstone. His commercial success and intellectual prowess are admirable. We talked about India’s investment potential and why our country is one of the world’s most attractive destination for investment. pic.twitter.com/SwlY233stt
— Narendra Modi (@narendramodi) September 23, 2021