Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബ്രിട്ടൻ പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ബ്രിട്ടൻ പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 21 ന് ഹിരോഷിമയിൽ  G-7 ഉച്ചകോടിയുടെ ഭാഗമായി ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിലെ പുരോഗതി വിലയിരുത്തുന്നതുൾപ്പെടെ ഇരു നേതാക്കളും അവരുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തവും അവലോകനം ചെയ്തു.

വ്യാപാരവും നിക്ഷേപവും, ശാസ്ത്രവും സാങ്കേതികവിദ്യയും, ഉന്നതവിദ്യാഭ്യാസം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ആഴത്തിലാക്കാൻ ഇരു നേതാക്കളും സമ്മതിച്ചു.

 ഇന്ത്യയുടെ നിലവിലുള്ള ജി-20 അധ്യക്ഷതയെക്കുറിച്ചും ചർച്ചകൾ നടന്നു. ന്യൂ ഡൽഹിയിൽ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയിലേക്കുള്ള പ്രധാനമന്ത്രി സുനകിന്റെ സന്ദർശനത്തെ പ്രധാനമന്ത്രി മോദി ഉറ്റു നോക്കുന്നു എന്നും പറഞ്ഞു. 

ഹിരോഷിമ
2023 മെയ് 21

 

NS