ശ്രേഷ്ഠരേ ,
ബ്രിക്സ് ബിസിനസ്സ് നേതാക്കളേ
നമസ്കാരം!
വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ ഈ ഗ്രൂപ്പിന് ആഗോള വളർച്ചയുടെ എഞ്ചിൻ ആയി പരിണമിക്കാൻ കഴിയുമെന്ന വിശ്വാസത്തോടെയാണ് ബ്രിക്സ് സ്ഥാപിതമായത്.
ഇന്ന് ലോകം മുഴുവൻ കോവിഡിന് ശേഷമുള്ള വീണ്ടെടുക്കലിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ബ്രിക്‌സ് രാജ്യങ്ങളുടെ പങ്ക് വീണ്ടും വളരെ പ്രാധാന്യത്തോടെ തുടരും.
സുഹൃത്തുക്കളേ ,
മഹാമാരിയിൽ നിന്ന് ഉയർന്നുവരുന്ന സാമ്പത്തിക പ്രശ്‌നങ്ങളെ നേരിടാൻ, ഇന്ത്യയിൽ നാം “പരിഷ്‌ക്കരിക്കുക, നടപ്പിലാക്കുക, പരിവർത്തനം ചെയ്യുക” എന്ന മന്ത്രം സ്വീകരിച്ചു.
ഈ സമീപനത്തിന്റെ ഫലങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രകടനത്തിൽ നിന്ന് വ്യക്തമാണ്.
ഈ വർഷം, ഞങ്ങൾ 7.5 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു, അത് ഞങ്ങളെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാക്കുന്നു.
വളർന്നുവരുന്ന ‘ന്യൂ ഇന്ത്യ’യിൽ എല്ലാ മേഖലയിലും പരിവർത്തനാത്മകമായ മാറ്റങ്ങൾ സംഭവിക്കുന്നു.
ഇന്ന് ഞാൻ നിങ്ങളുടെ ശ്രദ്ധ നാല് പ്രധാന വശങ്ങളിലേക്ക് ആകർഷിക്കാൻ ആഗ്രഹിക്കുന്നു.
ഒന്നാമതായി, ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വീണ്ടെടുക്കലിന്റെ പ്രധാന സ്തംഭം സാങ്കേതികവിദ്യയുടെ നേതൃത്വത്തിലുള്ള വളർച്ചയാണ്.
എല്ലാ മേഖലയിലും ഞങ്ങൾ നവീകരണത്തെ പിന്തുണയ്ക്കുന്നു
ബഹിരാകാശം, നീല സമ്പദ്‌വ്യവസ്ഥ, ഗ്രീൻ ഹൈഡ്രജൻ, ക്ലീൻ എനർജി, ഡ്രോണുകൾ, ജിയോ സ്പേഷ്യൽ ഡാറ്റ തുടങ്ങിയ നിരവധി മേഖലകളിൽ ഞങ്ങൾ നവീകരണ സൗഹൃദ നയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
ഇന്ന്, നവീനാശയങ്ങൾക്കായി ലോകത്തിലെ ഏറ്റവും മികച്ച ആവാസവ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യയിലുള്ളത്, ഇത് ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ വർദ്ധിച്ചുവരുന്ന എണ്ണത്തിൽ പ്രതിഫലിക്കുന്നു.
ഇന്ത്യയിൽ 70,000-ത്തിലധികം സ്റ്റാർട്ടപ്പുകളിലായി 100-ലധികം യൂണികോണുകൾ ഉണ്ട്, അവയുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
രണ്ടാമതായി, മഹാമാരിയുടെ സമയത്ത് പോലും, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കാൻ ഇന്ത്യ നിരവധി ശ്രമങ്ങൾ തുടർന്നു.
ബിസിനസ്സിലെ പാലിക്കൽ ഭാരം കുറയ്ക്കുന്നതിന് ആയിരക്കണക്കിന് നിയമങ്ങൾ മാറ്റി.
ഗവൺമെന്റ് നയങ്ങളിലും നടപടിക്രമങ്ങളിലും കൂടുതൽ സുതാര്യതയും സ്ഥിരതയും കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ വൻതോതിൽ നടക്കുന്നു.
മൂന്നാമതായി, ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളും വലിയ തോതിൽ മെച്ചപ്പെടുത്തുന്നു, അതിന്റെ വിപുലീകരണവും നടക്കുന്നു.
ഇതിനായി ഇന്ത്യ ദേശീയ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.
നമ്മുടെ നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈനിന് കീഴിൽ 1.5 ട്രില്യൺ ഡോളറിന്റെ നിക്ഷേപ അവസരങ്ങളുണ്ട്.
നാലാമതായി, ലോകതലത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഡിജിറ്റൽ പരിവർത്തനം ഇന്ന് ഇന്ത്യയിൽ നടക്കുന്നുണ്ട്
2025ഓടെ ഇന്ത്യൻ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 1 ട്രില്യൺ ഡോളറിലെത്തും.
ഡിജിറ്റൽ മേഖലയുടെ വളർച്ചയും തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിച്ചു.
4.4 ദശലക്ഷം പ്രൊഫഷണലുകളിൽ ഏകദേശം 36% സ്ത്രീകളും നമ്മുടെ ഐടി മേഖലയിൽ ജോലി ചെയ്യുന്നു.
സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ഉൾപ്പെടുത്തലിന്റെ പരമാവധി പ്രയോജനം നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്ക് ലഭിച്ചിരിക്കുന്നു.
ബ്രിക്സ് വിമൻ ബിസിനസ് അലയൻസിന് ഇന്ത്യയിലെ ഈ പരിവർത്തന മാറ്റത്തിൽ പഠനം നടത്താൻ കഴിയും.
അതുപോലെ, നവീകരണത്തിന്റെ നേതൃത്വത്തിലുള്ള സാമ്പത്തിക വീണ്ടെടുപ്പിനെക്കുറിച്ച് നമുക്ക് ഉപയോഗപ്രദമായ ഒരു സംഭാഷണം നടത്താം.
ബ്രിക്‌സ് ബിസിനസ് ഫോറം ഞങ്ങളുടെ സ്റ്റാർട്ടപ്പുകൾക്കിടയിൽ പതിവായി കൈമാറ്റം ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു.
ബ്രിക്‌സ് ബിസിനസ് ഫോറത്തെക്കുറിച്ചുള്ള ഇന്നത്തെ ചർച്ച വളരെ പ്രയോജനകരമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
നന്ദി.
–ND–
My remarks at BRICS Business Forum. https://t.co/DX0MiiPrZ2
— Narendra Modi (@narendramodi) June 22, 2022