Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബോഡോ സമൂഹത്തെ ശാക്തീകരിക്കുന്നതിനും ബോഡോ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും കേന്ദ്രത്തിലെയും അസമിലെയും എൻ‌ഡി‌എ ഗവണ്മെന്റുകൾ അക്ഷീണം പ്രവർത്തിക്കുകയാണ്; ഈ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ തുടരും: പ്രധാനമന്ത്രി


ഫെബ്രുവരി 17ന് കൊക്രാഝാറിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ പ്രത്യേക ഏകദിന നിയമസഭാ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. 

ബോഡോ സമൂഹത്തെ ശാക്തീകരിക്കുന്നതിനും അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമായി കേന്ദ്രത്തിലെയും അസമിലെയും എൻ‌ഡി‌എ ഗവണ്മെന്റുകൾ അക്ഷീണം പ്രവർത്തിക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു. ഈ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കൊക്രാഝാറിൽ നടക്കുന്ന ഒരു ദിവസത്തെ നിയമസഭാ സമ്മേളനത്തെക്കുറിച്ചുള്ള അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മയുടെ പ്രഖ്യാപനത്തോടു പ്രതികരിച്ച് ശ്രീ മോദി എക്‌സിൽ കുറിച്ചതിങ്ങനെ:

“ബോഡോ സമൂഹത്തെ ശാക്തീകരിക്കുന്നതിനും അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമായി കേന്ദ്രത്തിലെയും അസമിലെയും എൻ‌ഡി‌എ ഗവണ്മെന്റുകൾ അക്ഷീണം പ്രവർത്തിക്കുകയാണ്. ഈ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിയോടെ തുടരും.

ഊർജസ്വലമായ ബോഡോ സംസ്കാരത്തിന് സാക്ഷ്യം വഹിച്ച കൊക്രാഝാറിലേക്കുള്ള എന്റെ തന്നെ സന്ദർശനം ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു.”

***

SK