ബേസ് ഇറോഷനും പ്രോഫിറ്റ് ഷെയറിങ്ങും തടയുന്നതിനായി നികുതിക്കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ നടപ്പാക്കുന്നതിനായുള്ള ബഹുതല ഉടമ്പടിക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്തിസഭാ യോഗം അംഗീകാരം നല്കി.
ഫലം:
ലാഭം നേടിക്കൊടുക്കുന്ന സാമ്പത്തിക പ്രവര്‍ത്തനം നടക്കുമ്പോള്‍ത്തന്നെ ലാഭത്തിനുമേല്‍ നികുതി ഈടാക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിലൂടെ, കരാറുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിലൂടെയും ബേസ് ഇറോഷന് നിമിത്തവും വരുമാന നഷ്ടം സംഭവിക്കാതിരിക്കാനായി ഇന്ത്യയുടെ കരാറുകള്‍ പരിഷ്കരിക്കുന്നതിന് ഉടമ്പടി സഹായകമാകും.
വിശദാംശങ്ങള്‍:
1. 2017 ജൂണ്‍ ഏഴിനു ബഹുമാനപ്പെട്ട ധനകാര്യമന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്ലി പാരീസില്‍വെച്ച് ഒപ്പിട്ടതും ബേസ് ഇറോഷനും പ്രോഫിറ്റ് ഷിഫ്റ്റിങ്ങും ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ളതുമായ നികുതി കരാര്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ നടപ്പാക്കുന്നതിനുള്ള ബഹുതല ഉടമ്പടിക്ക് ഇന്ത്യ അംഗീകാരം നല്കി.
2. ബേസ് ഇറോഷന് ആന്‍ഡ് പ്രോഫിറ്റ് ഷിഫ്റ്റിങ് (ബി.ഇ.പി.എസ്.) ഇല്ലാതാക്കുന്നതിനായുള്ള ഒ.ഇ.സി.ഡി./ജി.20 പദ്ധതിയുടെ പശ്ചാത്തലത്തിലാണു ബഹുതല ഉടമ്പടി രൂപപ്പെട്ടത്. സാമ്പത്തിക പ്രവര്‍ത്തനം നടക്കാത്തതിനാല്‍ നികുതി അടയ്ക്കപ്പെടാതിരിക്കുകയോ അഥവാ വളരെ കുറഞ്ഞ തോതില്‍ മാത്രം അടയ്ക്കപ്പെടുകയോ ചെയ്യുന്ന ആയ ഘട്ടങ്ങളിലേക്കു ലാഭത്തെ കൃത്രിമമായി നീക്കുന്നതിനായി നികുതിനിയമത്തിലെ വിടവുകളോ പൊരുത്തക്കേടുകളോ ചൂഷണം ചെയ്യുന്ന നികുതി ആസൂത്രണ തന്ത്രമാണിത്. ബേസ് ഇറോഷനും പ്രോഫിറ്റ് ഷെയറിങ്ങും സമഗ്രമാംവണ്ണം നേരിടുന്നതിനായി ചെയ്യേണ്ട 15 കാര്യങ്ങള്‍ ബി.ഇ.പി.എസ്. പദ്ധതി പ്രകാരം തിരിച്ചറിഞ്ഞിട്ടുണ്ട്.
3. 2015 മെയില്‍ തുടക്കമിട്ട ബഹുതല ഉടമ്പടിക്കു രൂപം നല്കുന്നതില് നൂറിലേറെ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതും ജി20, ഒ.ഇ.സി.ഡി., ബി.ഇ.പി.എസ്. എന്നിവയുടെയും താല്പര്യമുള്ള മറ്റു രാഷ്ട്രങ്ങളുടെയും നിയമപരമായ അധികാരപരിധിയില്‍ പെടുന്നതുമായ അഡ്ഹോക് സംഘത്തിലും ഇന്ത്യ അംഗമായിരുന്നു. കണ്‍വെന്‍ഷന്റെ ഉള്ളടക്കവും ഒപ്പമുള്ള വിശദീകരണ പ്രസ്താവനയും 2016 നവംബര്‍ 24ന് അഡ്ഹോക് സംഘം അംഗീകരിച്ചിരുന്നു.
4. ആക്ഷന്‍ ആറു പ്രകാരം കരാര്‍ ദുരുപയോഗം ചെയ്യുന്നതു തടയുന്നതിനുള്ള മാനദണ്ഡം ഉള്‍പ്പെടെ അന്തിമ ബി.ഇ.പി.എസ്. പാക്കേജിന്റെ ഭാഗമായി അംഗീകരിച്ച കരാറുമായി ബന്ധപ്പെട്ട കുറഞ്ഞ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന് ഒപ്പുവെച്ച അംഗങ്ങളെ കണ്വെന്ഷന് പ്രാപ്തമാക്കുന്നു.
5. കണ്‍വെന്‍ഷനിലെ രണ്ടോ അതിലധികമോ അംഗങ്ങളുടെയ നികുതിക്കരാറുകള്‍ പുതുക്കുന്നതു കണ്വെന്ഷന് സാധ്യമാക്കും. കവേഡ് ടാക്സ് കരാറിന്റെ ഉള്ളടക്കം നേരിട്ടു ഭേദഗതി ചെയ്യുംവിധം, നിലവിലുള്ള ഒറ്റക്കരാര്‍ ഭേദഗതി ചെയ്യുന്നതിനുള്ള ചട്ടം അനുസരിച്ചാവില്ല ഇതു പ്രവര്‍ത്തിക്കുന്നത്. പകരം, ബി.ഇ.പി.എസ്. നടപടികള്‍ നടപ്പാക്കുന്നതിനായി പ്രയോഗം പരിഷ്കരിച്ചുകൊണ്ട് നികുതിക്കരാറുകള്ക്കൊപ്പം നടപ്പാക്കുകയാണു ചെയ്യുക.
6. കരാര്‍ ദുരുപയോഗത്തിലൂടെയോ ബേസ് ഇറോഷന്, പ്രോഫിറ്റ് ഷിഫ്റ്റിങ് തന്ത്രങ്ങള്‍ വഴിയോ വരുമാന നഷ്ടം സംഭവിക്കുന്നത് ഒഴിവാക്കുന്നതിനായി ഇന്ത്യയുടെ കരാറുകള്‍ ഉടമ്പടി പരിഷ്കരിക്കും. എവിടെ ബന്ധപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടക്കുകയും മൂല്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുവോ അവിടെ വെച്ചുതന്ന ലാഭത്തിനു നികുതി ഈടാക്കുക വഴിയാണ് ഇതു സാധ്യമാക്കുക.
പശ്ചാത്തലം:
ബേസ് ഇറോഷന് ആന്‍ഡ് പ്രോഫിറ്റ് ഷിഫ്റ്റിങ് (ബി.ഇ.പി.എസ്.) ഇല്ലാതാക്കുന്നതിനായി, ഇന്ത്യകൂടി അംഗമായുള്ള ഒ.ഇ.സി.ഡി./ജി.20 പദ്ധതിയുടെ പശ്ചാത്തലത്തിലാണു ബഹുതല ഉടമ്പടി രൂപപ്പെട്ടത്. ബാധ്യതയായിത്തീരുന്നതും സമയമെടുക്കുന്നതുമായ ഉഭയകക്ഷി ചര്‍ച്ച കൂടാതെ ബഹു വഴിയിലൂടെയുള്ള ബി.ഇ.പി.എസ്. ദുരുപയോഗ വിരുദ്ധ നികുതി കരാര്‍ മാറ്റങ്ങള്‍ നടപ്പാക്കുന്നതിന് ഉടമ്പടി രാജ്യങ്ങള്‍ക്കു സ്വാതന്ത്ര്യം നല്കുന്നു. ബഹുതല ഉടമ്പടി അംഗീകരിക്കപ്പെടുന്നതോടെ ഇന്ത്യയില്‍ നിലവിലുള്ള നികുതി കരാറുകള്‍ വേഗം പരിഷ്കരിക്കാന്‍ സാധിക്കും. എം.എല്‍.ഐക്ക് അംഗീകാരം തേടിക്കൊണ്ടുള്ള മന്ത്രിസഭാ കുറിപ്പു പരിഗണനയ്ക്കായി മന്ത്രിസഭയുടെ മുന്‍പാകെ എത്തിയത് 16-4-2019നാണ്. പ്രസ്തുത കുറിപ്പു പരിഗണിക്കാന്‍ മന്ത്രിസഭയ്ക്കു സാധിക്കാതെവന്നതിനാല്‍ അടിയന്തരസ്വഭാവം പരിഗണിച്ച് 27-05-2019നു പുറപ്പെടുവിച്ച ക്യാബിനറ്റ് സെക്രട്ടേറിയറ്റ് ഐ.ഡി. നമ്പര്‍ 216/1/2/2019-ക്യാബ് പ്രകാരം പ്രധാനമന്ത്രി, എം.എല്‍.ഐയും ഗവണ്മെന്റ് ഓഫ് ഇന്ത്യ (ട്രാന്സാക്ഷന് ഓഫ് ബിസിനസ്) ചട്ടത്തിലെ 12ാമതു ചട്ടമനുസരിച്ചുള്ള ഇന്ത്യയുടെ അന്തിമ സ്ഥാനവും അംഗീകരിച്ചു. ഒരു മാസത്തിനകം മുന്‍കാല പ്രാബല്യത്തോടെ മന്ത്രിസഭയുടെ അംഗീകാരം നേടിയിരിക്കണമെന്ന വ്യവസ്ഥയോടെ ആയിരുന്നു അത്. ചട്ടം 12 പ്രകാരമുള്ള അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്ന് 31/05/2019ന്റെ OM F.No. 500/71/2015-FTD-I/150 പ്രകാരം രാഷ്ട്രപതിയില്‍നിന്ന് അംഗീകാരം തേടുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ എല്‍. ആന്‍ഡ് ടി. വിഭാഗത്തിനു പ്രത്യേക അഭ്യര്‍ഥന അയച്ചിരുന്നു.