ബെംഗളൂരുവിലെ കെ.എസ്.ആര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേ ഭാരത് എക്‌സ്പ്രസും ഭാരത് ഗൗരവ് കാശി ദര്‍ശന്‍ ട്രെയിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.
ഫ്‌ളാഗ് ഓഫിന് നിശ്ചയിച്ചിരുന്ന ക്രാന്തിവീര സങ്കൊല്ലി രായണ്ണ (കെ.എസ.്ആര്‍) റെയില്‍വേ സ്‌റ്റേഷന്റെ ഏഴാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയ പ്രധാനമന്ത്രി ചെന്നൈ-മൈസൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് പച്ച സിഗ്‌നല്‍ നല്‍കി. ഇത് രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനും ദക്ഷിണേന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ ട്രെയിനുമാണ്. ചെന്നൈയിലെ വ്യാവസായിക ഹബ്ബും ബെംഗളൂരുവിലെ ടെക് ആന്റ് സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളും, പ്രശസ്ത ടൂറിസ്റ്റ് നഗരമായ മൈസൂരുവും തമ്മിലുള്ള ബന്ധിപ്പിക്കല്‍ ഇത് വര്‍ദ്ധിപ്പിക്കും.
”ചെന്നൈ-മൈസൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ബന്ധിപ്പിക്കലിനൊപ്പം വാണിജ്യ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കും. ഇത് ‘ജീവിതം സുഗമമാക്കലും’ വര്‍ദ്ധിപ്പിക്കും. ബെംഗളൂരുവില്‍ നിന്ന് ഈ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തതില്‍ സന്തോഷമുണ്ട്” ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
The Chennai-Mysuru Vande Bharat Express will boost connectivity as well as commercial activities. It will also enhance ‘Ease of Living.’ Glad to have flagged off this train from Bengaluru. pic.twitter.com/zsuO9ihw29
— Narendra Modi (@narendramodi) November 11, 2022
ಚೆನ್ನೈ-ಮೈಸೂರು ವಂದೇ ಭಾರತ್ ಎಕ್ಸ್ಪ್ರೆಸ್ ಸಂಪರ್ಕ ಸೌಲಭ್ಯದ ಜತೆಗೆ ವಾಣಿಜ್ಯ ಚಟುವಟಿಕೆಗಳನ್ನೂ ಹೆಚ್ಚಿಸುತ್ತದೆ. ಅದು ಜೀವನವನ್ನು ಹೆಚ್ಚು ಸುಗಮಗೊಳಿಸುತ್ತದೆ. ಈ ರೈಲಿನ ಸಂಚಾರಕ್ಕೆ ಬೆಂಗಳೂರಿನಲ್ಲಿ ಹಸಿರು ನಿಶಾನೆ ತೋರಿಸಿದ್ದಕ್ಕೆ ಸಂತಸವಾಗಿದೆ. pic.twitter.com/GtAxs6E846
— Narendra Modi (@narendramodi) November 11, 2022
I would like to compliment Karnataka for being the first state to take up the Bharat Gaurav Kashi Yatra train. This train makes brings Kashi and Karnataka closer. Pilgrims and tourists will be able to visit Kashi, Ayodhya and Prayagraj with ease. pic.twitter.com/7fBlEW091Q
— Narendra Modi (@narendramodi) November 11, 2022
ಭಾರತ್ ಗೌರವ್ ಕಾಶಿ ಯಾತ್ರಾ ರೈಲು ಸಂಚಾರ ಸೌಲಭ್ಯವನ್ನು ಪಡೆದ ಮೊದಲ ರಾಜ್ಯವಾದ ಕರ್ನಾಟಕಕ್ಕೆ ಅಭಿನಂದನೆಗಳು. ಈ ರೈಲು ಕಾಶಿಯನ್ನು ಕರ್ನಾಟಕಕ್ಕೆ ಹತ್ತಿರವಾಗಿಸುತ್ತದೆ. ಯಾತ್ರಿಗಳು ಮತ್ತು ಪ್ರವಾಸಿಗರು ಕಾಶಿ, ಅಯೋಧ್ಯಾ ಹಾಗು ಪ್ರಯಾಗ್ ರಾಜ್ ಗೆ ಭೇಟಿ ನೀಡುವುದು ಸುಲಭವಾಗುತ್ತದೆ. pic.twitter.com/oTymcVgXTs
— Narendra Modi (@narendramodi) November 11, 2022
<
ഇതിന് പിന്നാലെ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് മേഖലയായ എട്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തുകയും ഭാരത് ഗൗരവ് കാശി യാത്ര ട്രെയിനിന് പച്ച സിഗ്‌നല്‍ നല്‍കുകയും ചെയ്തു. ഭാരത് ഗൗരവ് പദ്ധതിക്ക് കീഴില്‍ ഈ ട്രെയിന്‍ ഏറ്റെടുത്ത ആദ്യ സംസ്ഥാനമാണ് കര്‍ണ്ണാടക. ഈ പദ്ധതിപ്രകാരം കര്‍ണാടകയില്‍ നിന്ന് കാശിയിലേക്ക് തീര്‍ഥാടകരെ അയയ്ക്കുന്നതിനായി കര്‍ണാടക ഗവണ്‍മെന്റും റെയില്‍വേ മന്ത്രാലയവും ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കും. കാശി, അയോദ്ധ്യ, പ്രയാഗ്രാജ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തീര്‍ഥാടകര്‍ക്ക് സുഖപ്രദമായ താമസവും മാര്‍ഗ്ഗനിര്‍ദേശവും നല്‍കുകയും ചെയ്യും.
”ഭാരത് ഗൗരവ് കാശി യാത്ര ട്രെയിന്‍ ഏറ്റെടുത്ത ആദ്യ സംസ്ഥാനമായ കര്‍ണാടകയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ട്രെയിന്‍ കാശിയേയും കര്‍ണാടകയേയും കൂടുതല്‍ അടുപ്പിക്കുന്നു. തീര്‍ത്ഥാടകരുടേയും വിനോദസഞ്ചാരികളുടെയുംകാശി, അയോദ്ധ്യ, പ്രയാഗ്രാജ് സന്ദര്‍ശനം സുഗമമാക്കും” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
The Chennai-Mysuru Vande Bharat Express will boost connectivity as well as commercial activities. It will also enhance ‘Ease of Living.’ Glad to have flagged off this train from Bengaluru. pic.twitter.com/zsuO9ihw29
— Narendra Modi (@narendramodi) November 11, 2022
ಚೆನ್ನೈ-ಮೈಸೂರು ವಂದೇ ಭಾರತ್ ಎಕ್ಸ್ಪ್ರೆಸ್ ಸಂಪರ್ಕ ಸೌಲಭ್ಯದ ಜತೆಗೆ ವಾಣಿಜ್ಯ ಚಟುವಟಿಕೆಗಳನ್ನೂ ಹೆಚ್ಚಿಸುತ್ತದೆ. ಅದು ಜೀವನವನ್ನು ಹೆಚ್ಚು ಸುಗಮಗೊಳಿಸುತ್ತದೆ. ಈ ರೈಲಿನ ಸಂಚಾರಕ್ಕೆ ಬೆಂಗಳೂರಿನಲ್ಲಿ ಹಸಿರು ನಿಶಾನೆ ತೋರಿಸಿದ್ದಕ್ಕೆ ಸಂತಸವಾಗಿದೆ. pic.twitter.com/GtAxs6E846
— Narendra Modi (@narendramodi) November 11, 2022
This was followed by the Prime Minister arriving at the flag-off area on Platform no. 8 and giving the green signal to the Bharat Gaurav Kashi Yatra train. Karnataka is the first state to take up this train under the Bharat Gaurav scheme in which the Government of Karnataka and the Ministry of Railways are working together to send pilgrims from Karnataka to Kashi. The pilgrims will be provided comfortable stay and guidance for visiting Kashi, Ayodhya and Prayagraj.
The Prime Minister tweeted;
“I would like to compliment Karnataka for being the first state to take up the Bharat Gaurav Kashi Yatra train. This train brings Kashi and Karnataka closer. Pilgrims and tourists will be able to visit Kashi, Ayodhya and Prayagraj with ease.”
I would like to compliment Karnataka for being the first state to take up the Bharat Gaurav Kashi Yatra train. This train makes brings Kashi and Karnataka closer. Pilgrims and tourists will be able to visit Kashi, Ayodhya and Prayagraj with ease. pic.twitter.com/7fBlEW091Q
— Narendra Modi (@narendramodi) November 11, 2022
ಭಾರತ್ ಗೌರವ್ ಕಾಶಿ ಯಾತ್ರಾ ರೈಲು ಸಂಚಾರ ಸೌಲಭ್ಯವನ್ನು ಪಡೆದ ಮೊದಲ ರಾಜ್ಯವಾದ ಕರ್ನಾಟಕಕ್ಕೆ ಅಭಿನಂದನೆಗಳು. ಈ ರೈಲು ಕಾಶಿಯನ್ನು ಕರ್ನಾಟಕಕ್ಕೆ ಹತ್ತಿರವಾಗಿಸುತ್ತದೆ. ಯಾತ್ರಿಗಳು ಮತ್ತು ಪ್ರವಾಸಿಗರು ಕಾಶಿ, ಅಯೋಧ್ಯಾ ಹಾಗು ಪ್ರಯಾಗ್ ರಾಜ್ ಗೆ ಭೇಟಿ ನೀಡುವುದು ಸುಲಭವಾಗುತ್ತದೆ. pic.twitter.com/oTymcVgXTs
— Narendra Modi (@narendramodi) November 11, 2022
പ്രധാനമന്ത്രിക്കൊപ്പം കര്‍ണാടക മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ, കര്‍ണാടക ഗവര്‍ണര്‍ ശ്രീ തവര്‍ ചന്ദ് ഗെഹ്‌ലോട്ട്, കേന്ദ്ര മന്ത്രിമാരായ ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീ പ്രഹ്ലാദ് ജോഷി എന്നിവരും ഉണ്ടായിരുന്നു.
വന്ദേ ഭാരത് എക്‌സ്പ്രസ് പശ്ചാത്തലം:
വന്ദേ ഭാരത് എക്‌സ്പ്രസ് 2.0 മികച്ചതും വിമാനത്തിലേതു പോലെയുള്ളതുമായ എണ്ണമറ്റ യാത്രാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം – കവച് ഉള്‍പ്പെടെയുള്ള വിപുലമായ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത കേവലം 52 സെക്കന്‍ഡിനുള്ളില്‍ കൈവരിക്കാനും 180 കിലോമീറ്റര്‍ വരെ വേഗത ഒരുമണിക്കൂറിനുള്ളില്‍ കൈവരിക്കാനുമുള്ള കൂടുതല്‍ മികച്ചതും മെച്ചപ്പെട്ടതുമായ സവിശേഷതകളും വന്ദേ ഭാരത് 2.0ല്‍ സജ്ജീകരിച്ചിട്ടുണ്ട്. മുന്‍പതിപ്പിന്റെ 430 ടണ്ണിന്റെ ഭാരത്തെ അപേക്ഷിച്ച് മെച്ചപ്പെടുത്തിയ വന്ദേ ഭാരത് എക്‌സ്പ്രസിന് 392 ടണ്‍ ഭാരമാണുള്ളത്. ആവശ്യാനുസരണം വൈഫൈ കണ്ടന്റ് സൗകര്യവും ഇതിലുണ്ടാകും. മുന്‍ പതിപ്പിലെ 24 ഇഞ്ചിനെ അപേക്ഷിച്ച് എല്ലാ കോച്ചുകളിലും യാത്രക്കാര്‍ക്ക് വിവരങ്ങളും വിനോദ-വിജ്ഞാനങ്ങളും നല്‍കുന്നതിന് 32 ഇഞ്ച് സ്‌ക്രീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 15 ശതമാനം കൂടുതല്‍ ഊര്‍ജക്ഷമതയുള്ള എ.സികളായതിനാല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പരിസ്ഥിതി സൗഹൃദവുമായിരിക്കും. ട്രാക്ഷന്‍ മോട്ടോറിന്റെ ശീതീകരണത്തിന് പൊടിരഹിത ശുദ്ധവായു ഉപയോഗിക്കുന്നതിനാല്‍ യാത്ര കൂടുതല്‍ സുഖകരമാകും. നേരത്തെ എക്‌സിക്യൂട്ടീവ് ക്ലാസ് യാത്രക്കാര്‍ക്ക് മാത്രം നല്‍കിയിരുന്ന വശത്ത് ചാരികിടക്കാനുള്ള (സൈഡ് റീക്ലെയിനർ ) സീറ്റ് സൗകര്യം ഇപ്പോള്‍ എല്ലാ ക്ലാസുകള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. എക്‌സിക്യൂട്ടീവ് കോച്ചുകള്‍ക്ക് 180-ഡിഗ്രി കറങ്ങുന്ന സീറ്റുകളുടെ അധിക സവിശേഷതയുമുണ്ട്. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതിയ രൂപകല്‍പ്പനയില്‍, വായു ശുദ്ധീകരണത്തിനായി റൂഫ്-മൗണ്ടഡ് പാക്കേജ് യൂണിറ്റില്‍ (ആര്‍.എം.പി.യു) ഫോട്ടോ-കാറ്റലിറ്റിക് അള്‍ട്രാവയലറ്റ് എയര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധവായുയിലൂടെയും തിരിച്ചുവരുന്ന വായുവിലൂടെയും വരുന്ന അണുക്കള്‍, ബാക്ടീരിയകള്‍, വൈറസ് മുതലായവ അരിച്ചെടുത്ത് വായുവിനെ ശുദ്ധമാക്കുന്നതിനായി ചണ്ഡീഗഢിലെ സെന്‍ട്രല്‍ സയന്റിഫിക് ഇന്‍സ്ട്രുമെന്റ്‌സ് ഓര്‍ഗനൈസേഷന്‍ (സി.എസ്.ഐ.ഒ) ശിപാര്‍ശ ചെയ്ത പ്രകാരമാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്ത് സ്ഥാപിച്ചിരിക്കുന്നത്.
ഭാരത് ഗൗരവ് ട്രെയിനുകള്‍
2021 നവംബറിലാണ് ആശയം അടിസ്ഥാനമാക്കിയുള്ള ഭാരത് ഗൗരവ് ട്രെയിനിന്റെ പ്രവര്‍ത്തനം ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ചത്. ഭാരത് ഗൗരവ് ട്രെയിനുകളിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും മഹത്തായ ചരിത്ര സ്ഥലങ്ങളും ഇന്ത്യയിലേയും ലോകത്തിലേയും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ഈ ആശയത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ വിപുലമായ ടൂറിസം സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ആശയഅധിഷ്ഠിത ട്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ടൂറിസം മേഖലയിലെ പ്രൊഫഷണലുകളുടെ അടിസ്ഥാന ശക്തികളെ പ്രയോജനപ്പെടുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
*****
–ND–
PM @narendramodi flagged off the new Vande Bharat Express between Mysuru and Chennai. It will make commuting for citizens convenient and comfortable. pic.twitter.com/p6U7wv9RKq
— PMO India (@PMOIndia) November 11, 2022
Connecting Kashi and Karnataka!
— PMO India (@PMOIndia) November 11, 2022
PM @narendramodi flagged off Bharat Gaurav Kashi Yatra train. This will ensure comfortable travel experience for the pilgrims as well as boost tourism. pic.twitter.com/sRd7JIULv7