Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബുദ്ധദേബ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം


ചലച്ചിത്ര നിർമ്മാതാവും ചിന്തകനും കവിയുമായ ശ്രീ ബുദ്ധദേബ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ അദ്ദേഹം പറഞ്ഞു : 

“ശ്രീ ബുദ്ധദേബ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ  നിറഞ്ഞ മനോവേദനയുണ്ട് . അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന സൃഷ്ടികൾ  സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ആകർഷിച്ചിരുന്നു.  അദ്ദേഹം സമുന്നതനായ  ചിന്തകനും കവിയുമായിരുന്നു. ദുഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും നിരവധി ആരാധകരോടുമൊപ്പമാണ് . ഓം ശാന്തി. ”

 

 

***