Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബിഹാറില്‍ 33,000 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, വികസനത്തിനാണ് ഊന്നലെന്നും കിഴക്കന്‍ ഇന്ത്യക്കും ബിഹാറിനും മുന്‍ഗണനയെന്നും പ്രധാനമന്ത്രി

ബിഹാറില്‍ 33,000 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, വികസനത്തിനാണ് ഊന്നലെന്നും കിഴക്കന്‍ ഇന്ത്യക്കും ബിഹാറിനും മുന്‍ഗണനയെന്നും പ്രധാനമന്ത്രി

ബിഹാറില്‍ 33,000 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, വികസനത്തിനാണ് ഊന്നലെന്നും കിഴക്കന്‍ ഇന്ത്യക്കും ബിഹാറിനും മുന്‍ഗണനയെന്നും പ്രധാനമന്ത്രി

ബിഹാറില്‍ 33,000 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, വികസനത്തിനാണ് ഊന്നലെന്നും കിഴക്കന്‍ ഇന്ത്യക്കും ബിഹാറിനും മുന്‍ഗണനയെന്നും പ്രധാനമന്ത്രി


ബിഹാറിലെ അടിസ്ഥാന സൗകര്യം, കണക്ടിവിറ്റി, ഊര്‍ജസുരക്ഷ, ആരോഗ്യസംരക്ഷണ സേവനങ്ങള്‍ എന്നീ മേഖലകളുടെ വികസനത്തിനു ശ്രദ്ധേയമായ ഉണര്‍വേകിക്കൊണ്ട് 33,000 കോടി രൂപ മൂല്യമുള്ള പദ്ധതികള്‍ക്കു ബറൗണിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തറക്കല്ലിട്ടു. ബിഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ഠണ്ഡന്‍, മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപ മുഖ്യമന്ത്രി സുശീല്‍ മോദി, കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി റാം വിലാസ് പാസ്വാന്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ സന്നിഹിതരായിരുന്നു. പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം പ്രധാനമന്ത്രി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു.

13,365 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പട്‌ന മെട്രോ റെയില്‍ പദ്ധതിക്ക് ബട്ടണ്‍ അമര്‍ത്തിക്കൊണ്ട് ഡിജിറ്റലായി പ്രധാനമനന്ത്രി തറക്കല്ലിട്ടു. ഇതിനു രണ്ടു ഇടനാഴികള്‍ ഉണ്ടായിരിക്കും- ദാനാപ്പൂര്‍ മുതല്‍ മിതാപ്പൂര്‍ വരെയും പട്‌ന റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പുതിയ ഐ.എസ്.ബി.ടി. വരെയും. അഞ്ചു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയായേക്കും. ഇതു പട്‌നയിലെയും പരിസര പ്രദേശങ്ങളിലെയും പൊതുഗതാഗതം മെച്ചപ്പെടാനിടയാക്കും.

ജഗദീഷ്പൂര്‍-വാരണാസി പ്രകൃതിവാതക പൈപ്പ്‌ലൈനിന്റെ ഫുല്‍പ്പൂര്‍-പട്‌ന ഭാഗവും പ്രധാനമന്ത്രി തദവസരത്തില്‍ ഉദ്ഘാടനം ചെയ്തു. താന്‍ തുടക്കമിട്ട പദ്ധതികള്‍ താന്‍ തന്നെ ഉദ്ഘാടനം ചെയ്യാറുണ്ടെന്നതിനു മറ്റൊരു ഉദാഹരണമായി അദ്ദേഹം ഈ പദ്ധതിയെ ഉയര്‍ത്തിക്കാട്ടി. 2015 ജൂലൈയില്‍ താനാണ് ഈ പദ്ധതിക്കു തുടക്കമിട്ടതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹം പറഞ്ഞു: ‘ഇതു പ്രാദേശിക വ്യവസായങ്ങള്‍ക്കും ബറൗണി വളം നിര്‍മാണ ശാലയ്ക്കും വാതകലഭ്യത ഉറപ്പു വരുത്തുകയും പട്‌നയില്‍ കുഴലുകളിലൂടെയുള്ള വാതക വിതരണത്തിനു തുടക്കമിടുകയും ചെയ്യും. വാതകാധിഷ്ഠിത സംവിധാനം ഈ പ്രദേശത്തുള്ള യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.’

ഈ മേഖലയ്ക്കു താന്‍ നല്‍കുന്ന മുന്‍ഗണന സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി വെളിപ്പെടുത്തി: ‘കിഴക്കന്‍ ഇന്ത്യയുടെയും ബിഹാറിന്റെയും സര്‍വതോന്മുഖമായ വികസനത്തിനു ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്’. പ്രധാനമന്ത്രി ഊര്‍ജ ഗംഗാ യോജന പ്രകാരം വാരണാസി, ഭുവനേശ്വര്‍, കട്ടക്ക്, പട്‌ന, റാഞ്ചി, ജാംഷെഡ്പൂര്‍ എന്നീ സ്ഥലങ്ങളെ വാതക പൈപ്പ്‌ലൈന്‍ വഴി ബന്ധപ്പെടുത്തിയിട്ടുണ്ട്. പ്ടന നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും വാതകലഭ്യത ഉറപ്പുവരുത്തുന്ന പട്‌ന നഗര വാതക വിതരണ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ഈ പദ്ധതികള്‍ പട്‌നയിലും സമീപ പ്രദേശങ്ങളിലും കണക്ടിവിറ്റി വര്‍ധിപ്പിക്കുകയും നഗരത്തിലും മേഖലയിലും ഊര്‍ജലഭ്യത മെച്ചപ്പെടുത്തുകയും ചെയ്യും.
ദരിദ്രരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി: ‘എന്‍.ഡി.എ. ഗവണ്‍മെന്റിന്റെ വികസന കാഴ്ചപ്പാട് രണ്ടു ദിശകളോടു കൂടിയതാണ്. അത് അടിസ്ഥാന സൗകര്യ വികസനവും 70 വര്‍ഷമായി അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പൊരുതുന്ന സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതും ഉള്‍പ്പെട്ടതാണ്.’
ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ വികസന പദ്ധതി ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു: ‘ആരോഗ്യസേവന അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ ബിഹാറിനു ഒരു ചരിത്രദിനമാണ് ഇത്. ഛപ്രയിലും പുര്‍ണിയയിലും പുതിയ മെഡിക്കല്‍ കോളജുകള്‍ യാഥാര്‍ഥ്യമാകുന്നതിനൊപ്പം ഗയയിലെയും ഭഗല്‍പ്പൂരിലെയും മെഡിക്കല്‍ കോളജുകള്‍ ഉയര്‍ത്തപ്പെടും. പട്‌നയില്‍ എ.ഐ.ഐ.എം.എസ്. സ്ഥാപിക്കപ്പെട്ടു എന്ന് ഓര്‍മപ്പെടുത്തിയ പ്രധാനമന്ത്രി, ജനങ്ങളുടെ ആരോഗ്യസേവന കാര്യങ്ങള്‍ക്കായി മറ്റൊരു എ.ഐ.ഐ.എം. സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരികയാണെന്നു വ്യക്തമാക്കുകയും ചെയ്തു.

നദീമുഖ വികസനത്തിന്റെ ആദ്യഘട്ടം പട്‌നയില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. 96.54 കിലോമീറ്റര്‍ വരുന്ന കര്‍മലീചക് സീവേജ് ശൃംഖലയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍ പെടും. ബര്‍, സുല്‍ത്താന്‍ഗഞ്ച്, നൗഗാചിയ എന്നിവിടങ്ങളിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളുമായി ബന്ധപ്പെട്ട പ്രവൃത്തികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലായുള്ള 22 അമൃത് പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ രാജ്യത്തിനുള്ള വേദനയും ദേഷ്യവും ദുഃഖവും പരാമര്‍ശിക്കവേ, പ്രധാനമന്ത്രി പറഞ്ഞു: ‘നിങ്ങള്‍ ഓരോരുത്തരുടെയും മനസ്സിലുള്ള ആളല്‍ എനിക്കും അനുഭവപ്പെടുന്നു’. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച പട്‌നയില്‍നിന്നുള്ള രക്തസാക്ഷി കോണ്‍സ്റ്റബിള്‍ സഞ്ജയ് കുമാര്‍ സിന്‍ഹയ്ക്കും ഭഗല്‍പ്പൂരില്‍നിന്നുള്ള രതന്‍ കുമാര്‍ ഠാക്കൂറിനും അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. ദുഃഖം നിറഞ്ഞ ഈ സമയത്തു രാജ്യം രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കൊപ്പമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ബറൗണി എണ്ണശുദ്ധീകരണ ശാല വികസന പദ്ധതിയുടെ 9 എം.എം.ടി. എ.വി.യുവിന് അദ്ദേഹം തറക്കല്ലിട്ടു. ദുര്‍ഗാപ്പൂരില്‍നിന്നു മുസഫര്‍പൂരിലേക്കും പട്‌നയിലേക്കുമുള്ള പാരദീപ്-ഹാല്‍ദിയ-ദുര്‍ഗാപ്പൂര്‍ എല്‍.പി.ജി. പൈപ്പ്‌ലൈനിന്റെ വിപുലീകരണത്തിനും ബറൗണി എണ്ണശുദ്ധീകരണ ശാലയിലെ എ.ടി.എഫ്. ഹൈഡ്രോട്രീറ്റിങ് യൂണിറ്റി(ഇന്‍ഡ്‌ജെറ്റ്)നും തറക്കല്ലിട്ടു.

പ്രധാനമന്ത്രി ബറൗണിയില്‍ തറക്കല്ലിട്ട അമോണിയ-യൂറിയ വളം നിര്‍മാണ ശാല വളം ഉല്‍പാദനത്തിനു പ്രോല്‍സാഹനം പകരും.

ബറൗണി-കുംദേപ്പൂര്‍, മുസഫര്‍പൂര്‍-റക്‌സൗള്‍, ഫതുഹ-ഇസ്ലാംപൂര്‍, ബിഹാര്‍ഷരീഫ്-ദനിയാവാന്‍ റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണം അദ്ദേഹം ഉദ്ഘാടനം ചെയ്തു. റാഞ്ചി-പട്‌ന പ്രതിവാര എ.സി. എക്‌സ്പ്രസ് തീവണ്ടിയും ചടങ്ങില്‍വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു.

ബറൗണിയില്‍നിന്നു ഝാര്‍ഖണ്ഡിലേക്കു തിരിക്കുന്ന പ്രധാനമന്ത്രി ഹസാരിബാഗും റാഞ്ചിയും സന്ദര്‍ശിക്കും. ഹസാരിബാഗ്, ദുംക, പലമാവു എന്നിവിടങ്ങളിലെ ആശുപത്രികള്‍ക്കു തറക്കല്ലിടുന്ന അദ്ദേഹം, ഒട്ടേറെ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.