ഇന്ന് ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബഹുമാന്യ ശ്രീ. കെ.പി. ശർമ്മ ഒലിയുമായി കൂടിക്കാഴ് ചനടത്തി.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള വളരെ അടുത്ത, അതുല്യമായ ബന്ധം ഇരു നേതാക്കളും അവലോകനം ചെയ്തു. ഭൗതികവും ഡിജിറ്റൽ കണക്റ്റിവിറ്റിയും, ജനങ്ങൾ തമ്മിലുള്ള ബന്ധം, ഊർജ്ജ മേഖല മെച്ചപ്പെടുത്തുന്നതിലെ പുരോഗതി എന്നിവയിൽ നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബഹുമുഖ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനായി തുടർന്നും പ്രവർത്തിക്കാൻ അവർ പരസ്പരം സമ്മതമറിയിച്ചു.
അയൽരാജ്യം ആദ്യം എന്ന നയ പ്രകാരം ഇന്ത്യയുടെ മുൻനിര പങ്കാളിയാണ് നേപ്പാൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള പതിവ് ഉന്നതതല കൈമാറ്റങ്ങളുടെ പാരമ്പര്യത്തിന്റെ തുടർച്ചയായിട്ടായിരുന്നു ഈ കൂടിക്കാഴ്ച.
***
NK
Had a productive meeting with Prime Minister KP Sharma Oli in Bangkok. India attaches immense priority to relations with Nepal. We discussed different aspects of India-Nepal friendship, especially in sectors like energy, connectivity, culture and digital technology. We also… pic.twitter.com/Ygrj30VyfH
— Narendra Modi (@narendramodi) April 4, 2025