Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാസവ ജയന്തി ദിനത്തില്‍ ഇന്ന് പ്രധാനമന്ത്രി ഭഗവാന്‍ ബാസവേശ്വരയ്ക്ക് വിഡിയോ സന്ദേശത്തിലൂടെ ആദരാഞ്ജലി അര്‍പ്പിച്ചു


ഭഗവാന്‍ ബാസവേശ്വരന്റെ ജന്‍മവാര്‍ഷികമായ ബാസവജയന്തി ദിനമായ ഇന്ന് ഒരു വിഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഭഗവാന്‍ ബാസവേശ്വരയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പന്ത്രണ്ടാംനൂറ്റാണ്ടിലെ തത്വജ്ഞാനിയും സാമൂഹികപരിഷ്‌ക്കര്‍ത്താവുമായിരുന്ന വിശ്വഗുരു ബാസവവേശ്വരയ്ക്ക് വര്‍ഷം തോറും ആദരവ് അര്‍പ്പിക്കുന്ന പരിപാടിയാണ് ബാസവജയന്തി.
ഇന്ത്യയിലേയും വിദേശത്തേയും അദ്ദേഹത്തിന്റെ പിന്‍തുടര്‍ച്ചക്കാരെ ബന്ധിപ്പിച്ചുകൊണ്ട് ആഗോള ബാസവ ജയന്തി-2020 ഇന്ന് ഡിജിറ്റലായി നടന്നു.

തന്റെ സന്ദേശത്തിലൂടെ കൊറോണാവൈറസ് മഹാമാരിയെ പരാജയപ്പെടുത്തുന്നതിന് രാജ്യത്തിന് ശക്തിനല്‍കാന്‍ പ്രധാനമന്ത്രി ഭഗവാന്‍ ബാസവേശ്വരയോട് അനുഗ്രഹം തേടി.

പുണ്യവചനങ്ങള്‍ 23 ഭാഷകളില്‍ തര്‍ജ്ജമചെയ്തപ്പോഴോ അല്ലെങ്കില്‍ ലണ്ടനില്‍ ബാസവേശ്വര പ്രതിമ അനാച്ഛാദനം ചെയ്തപ്പോഴോ ആയിക്കോട്ടെ, തനിക്ക് ഭഗവാന്‍ ബാസവേശ്വരയുടെ വചനങ്ങള്‍ പഠിക്കാനുള്ള വിശേഷ അവസരം മുമ്പ് ഉണ്ടായിട്ടുള്ളതായി പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

വ്യക്തികളില്‍ അല്ലെങ്കില്‍ സമൂഹങ്ങളില്‍ അദ്ദേഹം ആഗ്രഹിച്ചിരുന്ന പരിഷ്‌ക്കരണങ്ങളെക്കുറിച്ച് ഭഗവാന്‍ ബാസവേശ്വര വെറുതെ പ്രസംഗിക്കുക മാത്രമായിരുന്നില്ല മറിച്ച് സ്വജീവതത്തില്‍ അവയെ അംഗീകരിച്ചുകൊണ്ട് ഉള്‍ച്ചേര്‍ത്തുവെന്നും ഭഗവാന്‍ ബാസവേശ്വരയെ മഹാനായ പരിഷ്‌ക്കര്‍ത്താവും മികച്ച ഭരണാധികാരിയുമായി വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഭഗവാന്‍ ബാസവേശ്വരയുടെ ഉപദേശങ്ങള്‍ ആത്മീയ അറിവിന്റെ സ്രോതസുകളും അതോടൊപ്പം അത് നമ്മുടെ ജീവിതത്തിലെ പ്രായോഗിക മാര്‍ഗ്ഗദര്‍ശകമായി സേവിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ നമ്മെ മികച്ച ഒരു മനുഷ്യനാകാനും നമ്മുടെ സമൂഹത്തെ കൂടുതല്‍ പുരോഗമനപരവും, ദയാപരവും മാനുഷികവുമാകാനും പഠിപ്പിച്ചു. അദ്ദേഹം നമ്മുടെ സമൂഹത്തെ ലിംഗസമത്വം പോലുള്ള പ്രശ്നങ്ങളിലേക്ക് നിരവധി നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ നയിച്ചിരുന്നു.

സമൂഹത്തിന്റെ ഏറ്റവും താഴത്തെ പടിയില്‍ നില്‍ക്കുന്ന വ്യക്തികളുടെ അവകാശങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന ഒരു ജനാധിപത്യത്തിന് തറക്കല്ലിട്ടത് ഭഗവാന്‍ ബാസവേശ്വരയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാസവണ്ണാ മനുഷ്യജീവിതത്തിന്റെ ഓരോ ഘടകത്തേയും സ്പര്‍ശിക്കുകയും അത് മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ 2017ല്‍ നിര്‍ദ്ദേശിച്ചതുപോലെ ബാസവണ്ണയുടെ വചനങ്ങളെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന് നടത്തിയ വിപുലമായ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി സന്തോഷവും പ്രകടിപ്പിച്ചു.
അടച്ചിടല്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒരു പരിപാടി എങ്ങനെ സംഘടിപ്പിക്കണമെന്നതിന്റെ ഏറ്റവും ഉത്തമ ഉദാഹരമാണ് ഇതെന്ന് ലോകത്താകെ ഇന്നത്തെ പരിപാടി ഡിജിറ്റലായി സംഘടിപ്പിച്ചതിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

”ഇന്ന് തങ്ങള്‍ക്കുള്ളില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന തോന്നല്‍ ഇന്ത്യക്കാര്‍ക്കുണ്ടായിട്ടുണ്ട്. ഈ വികാരമാണ് വെല്ലുവിളികളെ മറികടക്കുന്നതിന് രാജ്യത്തിനെ സഹായിക്കുന്നത്.” പ്രധാനമന്ത്രി പറഞ്ഞു. പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ഈ സന്ദേശം മുന്നോട്ടുകൊണ്ടുപോകാനും ശക്തിപ്പെടുത്താനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇത് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നമ്മെ കൂടുതല്‍ പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിനെ കുടുതല്‍ മികച്ചതാക്കുന്നതിനായി ഭഗവാന്‍ ബാസവണ്ണയുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും ലോകമാകെ പ്രചരിപ്പിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ബാസവജയന്തി നാളില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തതിനൊപ്പം സാമൂഹിക അകലം പാലിക്കുന്നതിനായി നിശ്ചിത അകലം പാലിക്കണമെന്ന ചട്ടം പിന്തുടരണമെന്നതിനും പ്രധാനമന്ത്രി ഊന്നല്‍ നല്‍കി.