Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കണ്ടൽക്കാടുകൾ സന്ദർശിച്ചു.

ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കണ്ടൽക്കാടുകൾ സന്ദർശിച്ചു.


ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കിടെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മറ്റ് ജി-20 നേതാക്കളും ഇന്ന്   ‘തമാൻ ഹുതൻ രായ എൻഗുറാ റായ്’ കണ്ടൽക്കാടുകളിൽ  സന്ദർശിച്ചു.

ആഗോള സംരക്ഷണ പ്രവർത്തനങ്ങളിൽ കണ്ടൽക്കാടുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്തോനേഷ്യൻ ജി-20 പ്രസിഡൻസിക്ക് കീഴിലുള്ള ഇന്തോനേഷ്യയുടെയും യുഎഇയുടെയും സംയുക്ത സംരംഭമായ മംഗ്രോവ്  അലയൻസ് ഫോർ ക്ലൈമറ്റിൽ (എംഎസി) ഇന്ത്യ ചേർന്നിട്ടുണ്ട്.

ഇന്ത്യയിൽ 5000 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന 50-ലധികം കണ്ടൽ ഇനങ്ങളെ കാണാം. ജൈവവൈവിധ്യത്തിന്റെ സമ്പന്നമായ ഇടങ്ങളും ഫലപ്രദമായ കാർബൺ സിങ്കുകളായി വർത്തിക്കുന്നതുമായ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും ഇന്ത്യ ഊന്നൽ നൽകുന്നു.

–ND–