പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജർമ്മനിയുടെ ചാൻസലർ ഒലാഫ് ഷോൾസുമായി ഇന്ന് ബാലിയിൽ ജി-20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി.
ഈ വർഷം ഇരു നേതാക്കലും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ആറാമത് ഇന്ത്യ-ജർമ്മനി അന്തർ-ഗവൺമെൻറ് കൂടിയാലോചനകൾക്കായി 2022 മെയ് 2-ന് പ്രധാനമന്ത്രി ബെർലിൻ സന്ദർശിച്ച സമയത്താണ് മുൻ യോഗങ്ങൾ നടന്നത്. തുടർന്ന് ചാൻസലർ ഷോൾസിന്റെ ക്ഷണപ്രകാരം ജി 7 ഉച്ചകോടിയുടെ പങ്കാളി രാജ്യമെന്ന നിലയിൽ ജർമ്മനിയിലെ ഷ്ലോസ് എൽമാവുവിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശന വേളയിലും.
അന്തർ-ഗവൺമെൻറ് കൂടിയാലോചനകൾ മുഖേന പ്രധാനമന്ത്രിയും ചാൻസലറും ചേർന്ന് ഹരിതവും സുസ്ഥിരവുമായ വികസനം സംബന്ധിച്ച പങ്കാളിത്തത്തിൽ ഒപ്പുവെച്ചതോടെ പുതിയ ഘട്ടത്തിലേക്ക് കടന്ന ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വിശാലമായ ശ്രേണിയെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാനും പ്രതിരോധം, സുരക്ഷ, കുടിയേറ്റം, മൊബിലിറ്റി, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ വർധിപ്പിക്കാനും അവർ സമ്മതിച്ചു.
ജി20, യുഎൻ എന്നിവയുൾപ്പെടെയുള്ള ബഹുരാഷ്ട്ര വേദികളിൽ സഹകരണവും ഏകോപനവും വർദ്ധിപ്പിക്കാനും ഇരു നേതാക്കളും തമ്മിൽ ധാരണയായി .
–ND–
A fruitful meeting between PM @narendramodi and Chancellor Scholz was held on the sidelines of the G-20 Summit in Bali. The talks covered different subjects aimed at furthering India-Germany friendship, particularly in key areas such as trade, finance and security. @Bundeskanzler pic.twitter.com/vuJbfIvGhO
— PMO India (@PMOIndia) November 16, 2022
Delighted to meet Chancellor Scholz. This is our third meeting this year and we built on the strong ground covered during the Inter Governmental Consultations held earlier. We discussed ways to boost economic ties, defence collaboration and other important issues. @Bundeskanzler pic.twitter.com/SdbA4mMNSD
— Narendra Modi (@narendramodi) November 16, 2022