Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാലാസാഹേബ് താക്കറെയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബാലാസാഹെബ് താക്കറെ ജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ചു. പൊതുക്ഷേമത്തിനും മഹാരാഷ്ട്രയുടെ വികസനത്തിനുമായി അദ്ദേഹം നടത്തിയ ശ്രമങ്ങൾക്ക്  ശ്രീ താക്കറെ ഒട്ടേറെ  ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“ബാലാസാഹേബ് താക്കറെ ജിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു. പൊതു ക്ഷേമത്തിനും മഹാരാഷ്ട്രയുടെ വികസനത്തിനുമായി അദ്ദേഹം നടത്തിയ ശ്രമങ്ങൾക്ക് അദ്ദേഹം എന്നും ആദരിക്കപ്പെടുകയും ഓർമ്മിക്കപ്പെടുകയും ചെയ്യുന്നു..”സ്വന്തം മൂല്യങ്ങളുടെയും  വിശ്വാസങ്ങളുടെയും കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യൻ സംസ്‌കാരത്തിന്റെ  അഭിമാനം വർധിപ്പിക്കുന്നതിൽ അദ്ദേഹം എപ്പോഴും എല്ലാവിധ സംഭാവനകളും നൽകി.

***

NK