Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാരക് ഒബാമ പ്രധാനമന്ത്രിയെ വിളിച്ചു; ദീപാവലി ആശംസകള്‍ കൈമാറി


പുതുതായി സ്ഥാപിച്ച ഹോട്ട്‌ലൈനിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ വിളിച്ച അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അദ്ദേഹത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്നു.

‘അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ എന്നെ വിളിച്ചു. ഞങ്ങള്‍ ദീപാവലി ആശംസകള്‍ പങ്കുവെച്ചു. പുതുതായി സ്ഥാപിച്ച ഹോട്ട്‌ലൈന്‍ വഴിയുള്ള ഞങ്ങളുടെ ആദ്യ സംഭാഷണമായിരുന്നു ഇത്. മറ്റു വിവിധ വിഷയങ്ങളും ഞങ്ങള്‍ ചര്‍ച്ചചെയ്തു. വൈറ്റ് ഹൗസില്‍ ദീപാവലി എങ്ങനെ ആഘോഷിക്കുന്നുവെന്നറിഞ്ഞു.

ജി20 ഉച്ചകോടിയോടനുബന്ധിച്ച് തുര്‍ക്കിയില്‍വെച്ച് പ്രസിഡന്റ് ഒബാമയുമായുള്ള കൂടിക്കാഴ്ച ഞാന്‍ ഉറ്റുനോക്കുന്നു- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.