Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാബാസാഹേബ് ഭീമറാവു അംബേദ്കര്‍ സര്‍വകലാശാലയുടെ ആറാമത് ബിരുദദാനച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു

ബാബാസാഹേബ് ഭീമറാവു അംബേദ്കര്‍ സര്‍വകലാശാലയുടെ ആറാമത് ബിരുദദാനച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു

ബാബാസാഹേബ് ഭീമറാവു അംബേദ്കര്‍ സര്‍വകലാശാലയുടെ ആറാമത് ബിരുദദാനച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു


ഇന്നു നടന്ന ലക്‌നൗ ബാബാസാഹേബ് ഭീമറാവു അംബേദ്കര്‍ സര്‍വകലാശാലയുടെ ആറാമത് ബിരുദദാനച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു.

ചടങ്ങില്‍ സംസാരിക്കവേ, യൂവത്വത്തിന്റെ കരുത്തും യുവത്വമാര്‍ന്ന സ്വപ്‌നങ്ങളും നിശ്ചയദാര്‍ഢ്യവുമുള്ള ഇന്ത്യ കാണാന്‍ സാധിക്കുന്നത് ഒരു ഭാഗത്തു തന്നെ സന്തോഷിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ കരുത്തിന്റെ ഉറവിടം യുവത്വമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മറുഭാഗത്ത്, ഹൈദരാബാദില്‍ ഒരു വിദ്യാര്‍ഥി തൂങ്ങിമരിക്കാനിടയായതു തന്നെ അലട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആ വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ വേദന താന്‍ തിരിച്ചറിയുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കാരണങ്ങള്‍ എന്തുമായിരിക്കാം; പക്ഷേ, ഒരമ്മയ്ക്കു മകന്‍ നഷ്ടമായെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

ഭാരതമാതാവിനും ഒരു മകനെ നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാബാസാഹേബ് അംബേദ്കര്‍ കാട്ടിത്തന്ന പാതയിലൂടെയാണു തന്റെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുകയെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി.

പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സാധിക്കുന്ന പരിതസ്ഥിതി സൃഷ്ടിച്ചെടുക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോ.അംബേദ്കറുടെ സാമ്പത്തികവീക്ഷണം ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, തൊഴിലന്വേഷകരില്‍നിന്നു തൊഴില്‍ദായകരിലേക്കു യൂവാക്കളെ മാറ്റിയെടുക്കാനാണു ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നു വെളിപ്പെടുത്തി.

വിദ്യാഭ്യാസത്തിനു ഡോ. അംബേദ്കര്‍ പ്രാധാന്യം നല്‍കിയതെങ്ങനെയെന്നും പ്രതികൂല സാഹചര്യത്തിലും നേട്ടങ്ങളുണ്ടാക്കിയതെങ്ങനെയെന്നും ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

ഡോ. അംബേദ്കര്‍ അക്കാലത്ത് ഇന്ത്യയിലേക്കു തിരിച്ചെത്തി സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെക്കാന്‍ തയ്യാറായ കാര്യവും പ്രധാനമന്ത്രി അനുസ്മരിച്ചു.

ഡോ.അംബേദ്കറുടെ മാതൃക പിന്തുടര്‍ന്നു പാവങ്ങളെയും അടിച്ചമര്‍ത്തപ്പെട്ടവരെയും സേവിക്കാന്‍ തയ്യാറാകണമെന്നു ബിരുദം നേടിയ യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

സര്‍വകാലാശാലയില്‍ മികച്ച സ്റ്റുഡന്റ് ആക്ടിവിറ്റി സെന്ററിനു പ്രധാനമന്ത്രി തറക്കല്ലിട്ടു.