Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബഹുമാന്യനായ ബൽജിയം രാജാവ് ഫിലിപ്പുമായി പ്രധാനമന്ത്രി സംസാരിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബഹുമാന്യനായ ബെൽജിയം രാജാവ് ഫിലിപ്പുമായി സംസാരിച്ചു. ആദരണീയയായ രാജകുമാരി ആസ്ട്രിഡിന്റെ നേതൃത്വത്തിൽ ഇന്ത്യയിലേക്കുള്ള ബെൽജിയൻ സാമ്പത്തിക ദൗത്യത്തെ ശ്രീ മോദി അഭിനന്ദിച്ചു. ശക്തമായ ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുക, വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുക, നവീകരണത്തിലും സുസ്ഥിരതയിലും സഹകരണം മുന്നോട്ട് കൊണ്ടുപോകുക എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.

എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു:

“ബെൽജിയത്തിലെ ബഹുമാന്യനായ രാജാവ് ഫിലിപ്പുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ആദരണീയ രാജകുമാരി ആസ്ട്രിഡിന്റെ നേതൃത്വത്തിൽ ഇന്ത്യയിലേക്കുള്ള സമീപകാല ബെൽജിയൻ സാമ്പത്തിക ദൗത്യം അഭിനന്ദനാർഹമാണ്. നമ്മുടെ ശക്തമായ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ചും വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും നവീകരണത്തിലും സുസ്ഥിരതയിലും സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു.”

@MonarchieBe”

***

NK