Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബഹുമാനപ്പെട്ട സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സയ്യിദ് അല്‍ സയ്യിദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ബഹുമാനപ്പെട്ട സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സയ്യിദ് അല്‍ സയ്യിദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. ‘സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സയ്യിദ് അല്‍ സയ്യിദിന്റെ നിര്യാണ വാര്‍ത്ത ദുഃഖിപ്പിക്കുന്നു. ഒമാനെ ആധുനികവും വികസിച്ചുവരുന്നതുമായ രാജ്യമായി മാറ്റിയ ദീര്‍ഘവീക്ഷണത്തോടുകൂടിയ നേതാവും രാഷ്ട്രതന്ത്രജ്ഞനുമാണ് അദ്ദേഹം. നമ്മുടെ മേഖലയ്ക്കും ലോകത്തിനു തന്നെയും സമാധാനത്തിന്റെ ദീപസ്തംഭമായിരുന്നു അദ്ദേഹം. ഇന്ത്യയുടെ യഥാര്‍ഥ സുഹൃത്തായിരുന്നു സുല്‍ത്താന്‍ ക്വാബൂസ്. ഇന്ത്യയും ഒമാനും തമ്മില്‍ സജീവവും തന്ത്രപ്രധാനവുമായ പങ്കാളിത്തം വികസിപ്പിക്കുന്നതിന് അദ്ദേഹം കരുത്തുറ്റ നേതൃത്വം നല്‍കി. അദ്ദേഹത്തില്‍നിന്നു ലഭിച്ച സ്‌നേഹവും ഊഷ്മളതയും എന്നെ എല്ലായ്‌പ്പോഴും സന്തോഷിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.

***