Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബസവജയന്തി 2017, ബസവസമിതി സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനച്ചടങ്ങുകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ബസവജയന്തി 2017, ബസവസമിതി സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനച്ചടങ്ങുകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ബസവണ്ണയുടെ വിശുദ്ധവചനങ്ങളുടെ 23 ഭാഷകളിലുള്ള പരിഭാഷ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കി. ന്യൂഡെല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ബസവജയന്തി 2017, ബസവസമിതി സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനച്ചടങ്ങുകളിലാണ് വിശുദ്ധവചനങ്ങള്‍ പുറത്തിറക്കിയത്.

ചടങ്ങില്‍ സംസാരിക്കവേ, ഇന്ത്യയുടെ ചരിത്രം പരാജയത്തെയും ദാരിദ്ര്യത്തെയും കൊളോണിയലിസത്തെയുംകുറിച്ചു മാത്രമുള്ളതല്ലെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. സദ്ഭരണത്തിന്റെയും അഹിംസയുടെയും സത്യഗ്രഹത്തിന്റെയും സന്ദേശങ്ങള്‍ നല്‍കാന്‍ ഇന്ത്യക്കു സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബസവേശ്വര ഭഗവാന് ആദരാഞ്ജലയിര്‍പ്പിച്ച അദ്ദേഹം, എത്രയോ നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജനാധിപത്യക്രമത്തെക്കുറിച്ചുള്ള വീക്ഷണം ബസവേശ്വരന്‍ വെച്ചുപുലര്‍ത്തിയിരുന്നു എന്നു വ്യക്തമാക്കി. നമ്മുടെ സമൂഹത്തെ മാറ്റിമറിച്ച മഹാന്‍മാരാല്‍ ലഭിക്കുകവഴി അനുഗൃഹീതമായ നാടാണു നമ്മുടേതെന്നു പ്രധാനമന്ത്രി പറഞ്ഞു. ആവശ്യമായപ്പോഴൊക്കെ നമ്മുടെ സമൂഹം നവീകരിക്കപ്പെട്ടത് ആന്തരികമായിത്തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുത്തലാഖ് നിമിത്തം ദുഃഖിക്കേണ്ടിവരുന്ന ചില മുസ്ലിം വനിതകളുടെ വേദന ഇല്ലാതാക്കുന്ന പരിഷ്‌കര്‍ത്താക്കള്‍ മുസ്ലിം സമുദായത്തില്‍നിന്നു തന്നെ ഉണ്ടാകുമെന്ന ആത്മവിശ്വാസം പ്രധാനമന്ത്രി രേഖപ്പെടുത്തി. രാഷ്ട്രീയദൃഷ്ടിയോടെ ഈ പ്രശ്‌നത്തെ സമീപിക്കരുതെന്നു മുസ്ലിം സമുദായത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.

ബസവേശ്വര ഭഗവാന്റെ വചനങ്ങള്‍ സദ്ഭരണത്തിന് അടിത്തറയൊരുക്കുന്നവയാണെന്നു വിശദീകരിച്ച പ്രധാനമന്ത്രി, പാര്‍പ്പിടം, വൈദ്യുതി, റോഡുകള്‍ തുടങ്ങിയ വികസനത്തിന്റെ ഫലങ്ങള്‍ വിവേചനം കൂടാതെ എല്ലാവര്‍ക്കും ലഭ്യമാകണമെന്നു വ്യക്തമാക്കി. ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം’ എന്ന ആശയത്തിന്റെ ശരിയായ സത്ത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.

2015 നവംബറില്‍ ലണ്ടനില്‍ ബസവേശ്വരന്റെ പ്രതിമ അനാച്ഛാദനം ചെയ്തതു പ്രധാനമന്ത്രി അനുസ്മരിച്ചു.

ചടങ്ങിനുശേഷം കാണികള്‍ക്കിടയിലേക്കിറങ്ങിയ പ്രധ്രനമന്ത്രി, ആള്‍ക്കൂട്ടത്തിനിടയില്‍ ഉണ്ടായിരുന്ന പ്രമുഖ കന്നഡ പണ്ഡിതന്‍ പരേതനായ ശ്രീ. എം.എം.കല്‍ബുര്‍ഗിയുടെ കുടുംബാംഗങ്ങളെ കണ്ടു.