Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ബന്നി പുല്‍പ്രദേശത്തെ പക്ഷികള്‍’ പ്രധാനമന്ത്രി പ്രകാശനം ചെയ്തു

‘ബന്നി പുല്‍പ്രദേശത്തെ പക്ഷികള്‍’ പ്രധാനമന്ത്രി പ്രകാശനം ചെയ്തു


‘ബന്നി പുല്‍പ്രദേശത്തെ പക്ഷികള്‍’ എന്ന പുസ്തകം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രകാശനം ചെയ്തു. ഗുജറാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെസേര്‍ട്ട് ഇക്കോളജി (ഗൈഡ്) ലെ ശാസ്ത്രജ്ഞരാണ് പ്രധാനമന്ത്രിക്ക് പുസ്തകം സമര്‍പ്പിച്ചത്.

ഗുജറാത്തിലെ കച്ചിലുള്ള ബന്നി പ്രദേശത്ത് കണ്ട് വരുന്ന 250 ഓളം ഇനം പക്ഷികളെ കുറിച്ചുള്ള ഗവേഷണങ്ങളുടെ സമാഹാരമാണ് പുസ്തകം.

ഭുജില്‍ സ്ഥിതിചെയ്യുന്ന ഗുജറാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെസേര്‍ട്ട് ഇക്കോളജി കഴിഞ്ഞ 15 വര്‍ഷമായി റാന്‍ ഓഫ് കച്ച് മേഖലയിലെ സസ്യ, പക്ഷി, സമുദ്ര ജീവികളെ കുറിച്ചുള്ള പഠനങ്ങള്‍ നടത്തി വരികയാണ്.