ചരിത്രപ്രധാനമായ രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡോ. എ.കെ. അബ്ദുൾ മോമെൻ സന്ദർശിച്ചു. സാഹോദര്യ ബന്ധം കൂടുതൽ
ഊട്ടിയുറപ്പിക്കുന്നതിലും തന്ത്രപരമായ പങ്കാളിത്തത്തിനപ്പുറം ഇരു രാജ്യങ്ങളും തമ്മിലുള്ള പരമാധികാരം, സമത്വം, വിശ്വാസം, ധാരണ എന്നിവ അടിസ്ഥാനമാക്കിയുള്ള സമഗ്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെയും സംബന്ധിച്ച് ഇരു നേതാക്കളും വിശകലനം ചെയ്തു.
*****